സ്വപ്നങ്ങൾകൊണ്ട് പടുത്തുയർത്തിയ വീട്ടിലേക്ക് വെള്ളം കയറുന്നത് സഹിക്കാനായില്ല... ഗൃഹനാഥന്‍ ഹൃദയം പൊട്ടി മരിച്ചു

പൂയംകുട്ടി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ബുധനാഴ്ച രാത്രി എട്ടുമണിയോടെ വീടുകളില്‍ വെള്ളം കയറുകയായിരുന്നു. വീട്ടില്‍ വെള്ളം കൂടിവന്നതോടെ വര്‍ഗീസ് പരിഭ്രാന്തനായി വളരെയധികം ഭയന്ന വര്‍ഗീസിന് ഹൃദയാഘാതമുണ്ടാകുകയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.
ഉടന്‍തന്നെ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മണികണ്ഠംചാല്‍ വെള്ളത്തില്‍ മുങ്ങിയത് തടസ്സം സൃഷ്ടിച്ചു. താമസിയാതെ മരണം സംഭവിക്കുകയായിരുന്നു.
കോതമംഗലം മണികണ്ഠംചാല്‍ തളികപ്പറമ്ബില്‍ വര്‍ഗീസ് (50) ആണ് പൂയംകുട്ടി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്ന് തന്റെ വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മരിച്ചത്. മക്കളില്ലാത്തതിനാല്‍ വര്‍ഗീസും ഭാര്യ സാറാമ്മയും തനിച്ചായിരുന്നു ഇവിടെ താമസിച്ചിരുന്നത്.
https://www.facebook.com/Malayalivartha























