പരീക്ഷകള്‍ മാറ്റിവച്ചു... പ്രഫഷനല്‍ കോളേജുകളും അങ്കണവാടികളും ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് നാല് ജില്ലകൾ...

കനത്ത മഴയുടെയും ഉരുള്‍പൊട്ടലിന്റെയും പശ്ചാത്തലത്തില്‍ നാല് ജില്ലകളില്‍ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയിലെ നിലമ്ബൂര്‍ താലൂക്കിലെ പ്രഫഷനല്‍ കോളജുകള്‍ ഒഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അങ്കണവാടികള്‍ക്കും അവധി ബാധകമാണ്.
ഇടുക്കി ജില്ലയിലെ ദേവികുളം, ഉടുമ്ബന്‍ചോല താലൂക്കുകളിലെ അങ്കണവാടി മുതല്‍ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച കലക്ടര്‍ അവധി പ്രഖ്യാപിച്ചു.
കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി, തളിപ്പറമ്ബ് താലൂക്കുകളിലെ പ്രഫഷനല്‍ കോളജുകളും അങ്കണവാടികളും ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍ സര്‍വകലാശാല ഓഗസ്റ്റ് 9ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും. വയനാട് ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. സിബിഎസ്‌ഇ, ഐസിഎസ്‌ഇ സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും അവധി ബാധകമായിരിക്കും.
https://www.facebook.com/Malayalivartha























