ഇ പി ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക്

ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെച്ച ഇപി ജയരാജനെ വീണ്ടും മന്ത്രിസഭയിലേക്കെടുക്കുന്നു. സിപിഎം നേതാക്കള്‍ ഇതുസംബന്ധിച്ച് ധാരണയായതായാണ് റിപോര്‍ട്ടുകള്‍. വെള്ളിയാഴ്ച്ച നടക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം മന്ത്രിസഭയിലേക്കുള്ള ജയരാജന്റെ പുനപ്രവേശനം ചര്‍ച്ചചെയ്യുമെന്നറിയുന്നു. സി.പി.ഐയുമായി ഇക്കാര്യം ചര്‍ച്ചചെയ്ത് തിങ്കളാഴ്ച്ച നടക്കുന്ന എല്‍.ഡി.എഫ് യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനത്തിലെത്തുമെന്നാണ് പുറത്തു വരുന്ന വിവരം.
മന്ത്രിസഭയില്‍ വ്യവസായ, കായിക വകുപ്പുകളുടെ മന്ത്രിയായിരിക്കെയാണ് 2016 ഒക്ടോബറില്‍ ജയരാജന്‍ രാജിവെക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഇ.പി ജയരാജന്‍ കേരള കര്‍ഷക സംഘം പ്രസിഡന്റ് കൂടിയാണ്. ഫോണ്‍കെണിയില്‍ കുരുങ്ങി രാജിവെച്ചെ ഗതാഗത മന്ത്രി ഏ.കെ ശശീന്ദ്രന്‍ കുറ്റവിമുക്തനായി മന്ത്രി സ്ഥാനത്ത് തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെ ജയരാജന്റെ മന്ത്രിസ്ഥാനത്തേക്കുള്ള തിരിച്ചുവരവ് സംബന്ധിച്ച് പാര്‍ട്ടിയില്‍ ചര്‍ച്ച നടക്കുന്നുണ്ടായിരുന്നു. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഇ പി ജയരാജന്‍ കേരള കര്‍ഷക സംഘം പ്രസിഡന്റ് കൂടിയാണ്.
https://www.facebook.com/Malayalivartha























