ആറുമാസം മുമ്പേ തയാറാക്കിയ പദ്ധതിയിൽ ലീബീഷ് പിന്മാറിയപ്പോൾ അന്നത്തെ ശ്രമം പാളി... പണത്തിനുവേണ്ടിയുള്ള പരക്കം പാച്ചിലില്‍ രണ്ടുപേരും വീണ്ടും ഒന്നിച്ചു; വർഷങ്ങൾ നീണ്ട സൗഹൃദം ഒരു കുടംബത്തിലെ നാലുപേരുടെയും ഉയിരെടുത്തപ്പോൾ...

തൊടുപുഴ കമ്പകക്കാനം കൂട്ടക്കൊലപാതകം സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ആറുമാസം മുമ്പേ പദ്ധതി തയാറാക്കിയെങ്കിലും രണ്ടാം പ്രതി ലീബീഷിന് കൊലപാതകത്തോടു യോജിപ്പുണ്ടായിരുന്നില്ല. അനീഷിനെ പിന്തിരിപ്പിക്കാന്‍ ലിബീഷ് ശ്രമിച്ചു. എന്നാല്‍ പണത്തിനുവേണ്ടിയുള്ള പരക്കം പാച്ചിലില്‍ രണ്ടുപേരും ഇതിനു തയാറായി. പ്രതികള്‍ തമ്മില്‍ നീണ്ടു നിന്നത് പതിനഞ്ചു വര്‍ഷത്തെ സൗഹൃദം. പണം നഷ്ടപ്പെട്ടതുകൊണ്ടും മന്ത്ര സിദ്ധി അപഹരിച്ചു എന്ന കാരണത്താലുമുണ്ടായ അമര്‍ഷമായിരുന്നു അനീഷിനെങ്കില്‍ അപഹരിച്ചെടുക്കുന്ന വലിയ അളവിലുള്ള സ്വര്‍ണത്തിന്റെയും പണത്തിന്റെയും പങ്കായിരുന്നു ലിബീഷിന്റെ ലക്ഷ്യം.
കൃഷ്ണന്റെ പക്കല്‍ ധാരാളം സ്വര്‍ണവും പണവും ഉണ്ടായിരുന്നുവെന്നാണ് ലിബീഷ് കരുതിയത്. അടിമാലിയിലെ സ്വകാര്യ ബോര്‍വെല്‍ കമ്പനിയില്‍ നിന്നാരംഭിച്ചതാണ് ഇരുവരുടെയും സൗഹൃദം. എന്നാല്‍ ലീബീഷ് പിന്നീട് എത്തിപ്പെട്ടത് ഒരു ബൈക്ക് വര്‍ക്ക്‌ഷോപ്പിലാണ്. ഏതാനും വര്‍ഷങ്ങള്‍കൊണ്ട് അറിയപ്പെടുന്ന ബുള്ളറ്റ് മോട്ടോര്‍ സൈക്കിള്‍ മെക്കാനിക്കായി പേരെടുത്ത ലിബീഷ് പിന്നീട് സ്വന്തം വര്‍ക്ക്‌ഷോപ്പ് ആരംഭിച്ചു. കീരികോടുള്ള സ്വന്തം വീട്ടിലായിരുന്നു ഇത് തുടങ്ങിയത്.
ബുള്ളറ്റ് മോട്ടോര്‍ സൈക്കിളിന് അടുത്തകാലത്ത് പ്രചാരം ഏറെ ലഭിച്ചതോടെ ലിബീഷിനെത്തേടി ദൂരെ നിന്നുപോലും ആവശ്യക്കാരെത്തി. ഈ സമയം പെയിന്റിങ്, ടൈലിങ് ജോലികളാണ് അനീഷ് ചെയ്തിരുന്നത്. കൊലപാതകത്തിനു ശേഷം അനീഷും കൂട്ടാളിയായ ലിബീഷും രണ്ടാനാശാനായ പൂജാരിയുടെ അടുത്തെത്തി തങ്ങള്‍ പിടിക്കപ്പെടാതിരിക്കാനുള്ള പൂജകള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടതായും പോലീസ് പറഞ്ഞു.
തുടര്‍ന്ന് ഇയാളുടെ നേതൃത്വത്തില്‍ കോഴികളെ കുരുതി കൊടുത്തുള്ള ആഭിചാര ക്രിയകള്‍ നടത്തി. അനീഷും ലിബീഷും മന്ത്രവാദിയും ചേര്‍ന്നായിരുന്നു കോഴിയെ അറുത്തത്. കൂട്ടക്കൊലയ്ക്ക മുമ്പും ശേഷവും പ്രശ്‌നം ശവച്ചും കോഴിക്കുരുതി നടത്തിയും പ്രതികള്‍ മന്ത്രവാദവും ചെയ്തു. ആറുമാസമായി ആസൂത്രണം ചെയ്ത കൊലപാതകത്തിന് പറ്റിയ സമയം കുറിച്ചത് അനീഷിന്റെ കൂട്ടുകാരനും അടിമാലി സ്വദേശിയുമായ മന്ത്രവാദിയായിരുന്നു.
മൃതദേഹങ്ങള്‍ കുഴിച്ചിട്ടശേഷം കുഴിയില്‍ കന്നാസില്‍ ആസിഡ് ഒഴിച്ചു. മണം വരാതിരിക്കുന്നതിനും മൃതദേഹങ്ങള്‍ പെട്ടെന്ന് അഴുകിപ്പോകുന്നതിനുമായിരുന്നു ഇത്. കൃഷ്‌ണന്റെ വീട്ടില്‍നിന്ന് അപഹരിച്ച സ്വര്‍ണാഭരണം നാല്‍പ്പതിനായിരം രൂപയ്‌ക്ക് തൊടുപുഴയിലെ സ്വര്‍ണ ഇടപാടു സ്‌ഥാപനത്തില്‍ പണയം വച്ചു.
ഇതിന് സഹായിച്ച ലിബീഷിന്റെ സുഹൃത്തും പോലീസ് പിടിയിലാകും. പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും. കൊല്ലപ്പെട്ടവരില്‍ അമ്മയെയും മകളെയും കൊലപ്പെടുത്തിയതിന് ശേഷം കൂട്ടമാനഭംഗത്തിനിരയാക്കിയെന്ന് പിടിയിലായ പ്രതി ലിബീഷ് മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് കൊലപാതകത്തിന് പുറമെ മാനഭംഗത്തിനും കേസ് എടുത്തു.
https://www.facebook.com/Malayalivartha























