കനത്ത മഴയെ തുടർന്ന് മലമ്പുഴ, ഇടമലയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു ; പെരിയാറിന്റെ കരയില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി

കനത്ത മഴയെ തുടര്‍ന്ന് ലമ്പുഴ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി. ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് 150 സെന്റീമീറ്റർ ഷട്ടർ ഉയർത്തി. ഡാമിന്റെ വൃഷ്‌ടി പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായതാണ് ഷട്ടറുകൾ ഉയർത്താൻ കാരണം. പറച്ചാത്തി, എലിവാൽ, അകമലവാരം തുടങ്ങിയ ഇടങ്ങളിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. ഇതേതുടർന്ന് രാത്രി ഘട്ടം ഘട്ടമായി ആണ് ഷട്ടറുകൾ ഉയർത്തിയത്.
കനത്ത മഴയെ തുടർന്ന് ജലനിരപ്പുയർന്ന സാഹചര്യത്തിൽ ആളിയാർ അണക്കെട്ടിന്റെ ഒമ്പത് ഷട്ടറുകർ അടി വീതം തുറന്നു. സെക്കൻഡില്ൽ 4000 ഘനയടി വെള്ളമാണ് ഡാമിൽ നിന്ന് പുറത്തേക്ക് പ്രവഹിക്കുന്നത്. ഉച്ചയോടെ ഭാരതപ്പുഴയിൽ അടക്കം ജലനിരപ്പ് ഉയരുമെന്ന് മുന്നറിയിപ്പുണ്ട്. തീരങ്ങളിലുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം കനത്ത മഴയെ തുടര്‍ന്നു ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഇടമലയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. അണക്കെട്ടിലെ ജലനിരപ്പ് 169.56 അടി പിന്നിട്ടതോടെയാണ് ഷട്ടറുകള്‍ തുറന്നത്. അണക്കെട്ടിന്റെ നാല് ഷട്ടറുകളും തുറന്നിട്ടുണ്ട്. ബുധനാഴ്ച രാവിലെ ജാഗ്രതാ നിര്‍ദേശമായ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നു. അഞ്ച് വര്‍ഷം കൂടിയാണ് അണക്കെട്ട് തുറക്കുന്നത്. ഷട്ടറുകള്‍ ഉയര്‍ത്തിയതോടെ ഭൂതത്താന്‍ക്കെട്ടില്‍ മൂപ്പത് മീറ്ററോളം ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. പെരിയാറിന്റെ കരയില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























