നടപടിയുണ്ടാകണം സര്‍...അക്രമങ്ങള്‍ക്കും സൈബര്‍ ഭീഷണികള്‍ക്കും അശ്ലീല പ്രചരണത്തിനുമെതിരെ ദുര്‍ഗാ മാലതി മുഖ്യമന്ത്രിക്ക് പരാതി നല്‍കി

എന്റെ ദുരിതത്തിന് സഹായിക്കണം ഇത്തരക്കാരെ കയ്യാമം വെച്ച് നടത്തിക്കണം. സൈബറിടത്തിനും പുറത്തുമുള്ള അക്രമങ്ങള്‍ക്കെതിരെ ദുര്‍ഗാ മാലതി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കടുത്ത രീതിയിലുള്ള അശ്ലീല പ്രചരണവും ഇവര്‍ക്കുനേരെയുണ്ടായിരുന്നു. പരാതി സ്വീകരിച്ച മുഖ്യമന്ത്രി ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് ഉറപ്പും നല്‍കി. മതവികാരം വൃണപ്പെടുത്തി എന്ന സംഘടിത പ്രചരണത്തില്‍ ചിത്രകാരി ദുര്‍ഗാമാലതിക്കെതിരെയുള്ള സൈബര്‍ ആക്രമണം ഇപ്പോഴും തുടരുകയാണ്. കശ്മീരില്‍ ക്രൂരമായ കൊലചെയ്യപ്പെട്ട എട്ടുവയസുകാരിക്കുവേണ്ടി വരച്ചതാണ് സംഘപരിവാറിനെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് മതവികാരം വൃണപ്പെടുത്തിയെന്ന വ്യാജപ്രചരണം നടത്തി ചിത്രകാരിക്കെതിരെ സൈബര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നുഇതിനെതിരെ ദുര്‍ഗ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. സംഭവം കഴിഞ്ഞ് നാലുമാസത്തിന് ശേഷവും സൈബര്‍ ആക്രമണം തുടരുകയാണ്. സോഷ്യല്‍ മീഡിയയിലെത്തി അധിക്ഷേപം ചൊരിയുന്നവരെ ചൂണ്ടിക്കാട്ടിക്കൊടുത്താല്‍പ്പോലും നടപടികള്‍ വൈകുന്നത് അക്രമികള്‍ക്ക് പ്രോത്സാഹനമാകുന്നു. സ്ത്രീകളെ സൈബറിടങ്ങളില്‍ അപമാനിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന സാഹചര്യം നിലവിലുള്ളപ്പോഴാണ് അക്രമികളുടെ ഈ അഴിഞ്ഞാട്ടം.
ഇതിനെല്ലാം പുറമെയാണ് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച് ഈ കലാകാരിയെ അപമാനിക്കാന്‍ ശ്രമം നടക്കുന്നത്. മുഖ്യമന്ത്രിക്ക് ഒപ്പംവരെയുള്ള ചിത്രങ്ങള്‍ പോലും ഇക്കൂട്ടര്‍ ഇത്തരത്തില്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നുണ്ട്. മറ്റ് ഉടലുകള്‍ക്കൊപ്പം ദുര്‍ഗയുടെ മുഖം ചേര്‍ത്ത ചിത്രങ്ങള്‍ ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ്, ട്വിറ്റര്‍ എന്നീ നവമാധ്യമങ്ങള്‍ വഴി ഇവര്‍ പ്രചരിപ്പിക്കുന്നു. പിടിക്കപ്പെട്ടാല്‍ കടുത്ത ശിക്ഷ ലഭിക്കുന്ന ഗുരുതരമായ കുറ്റകൃത്യമാണിത്.എന്നെ സംബന്ധിച്ച് എനിക്ക് നേരിടേണ്ടിവന്നത് വെര്‍ബല്‍ റേപ്പാണ്. ഒരു ചിത്രം വരച്ചെന്നതിന്റെ പേരിലാണ് ഇതെല്ലാം നേരിടേണ്ടിവന്നത്. ഇത്തരം വിഷയങ്ങളുണ്ടാകുമ്പോള്‍ ആളുകള്‍ക്ക് തക്കതായ ശിക്ഷ ലഭിക്കാനാണ് നടപടികളുണ്ടാകേണ്ടത്. മാനദണ്ഡങ്ങളിലൂടെ പോയിട്ട് കാര്യമില്ല, പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ തന്നെയാണ് ഇവയ്ക്കുള്ള പോം വഴി ദുര്‍ഗപ്രതികരിച്ചു. എന്നാല്‍ ഇത്രത്തോളം അക്രമങ്ങള്‍ സൈബര്‍ ഇടങ്ങളിലും പുറത്തും നേരിടേണ്ടിവന്നിട്ടും തന്റെ നിലപാടുകളില്‍ നിന്ന് ഒരിഞ്ചു പിന്നോട്ടുപോകാന്‍ ദുര്‍ഗ തയ്യാറായിട്ടില്ല. സംഘപരിവാര്‍ ഭീഷണിക്കിരയായ ഒരു ചിത്രം പോലും ദുര്‍ഗ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ നിന്നും പിന്‍വലിച്ചിട്ടില്ല. സാമൂഹിക അനീതികള്‍ക്ക് എതിരെ ഇനിയും ക്യാന്‍വാസിലൂടെ പ്രതികരിക്കാന്‍ തന്നെയാണ് തീരുമാനം. ക്രിമിനലുകളുടെ ഭീഷണികള്‍ക്ക് വഴങ്ങിക്കൊടുക്കേണ്ട എന്ന് തന്നെ ദുര്‍ഗ കരുതുന്നു.
https://www.facebook.com/Malayalivartha























