ഓണക്കാലം മുതലെടുത്ത് മലയാളിയെ കൊല്ലാന്‍ വിഷപ്പാല്‍.... ഒരാഴ്ചയോളം കേടാകാതിരിക്കുന്നതിന് വേണ്ടി രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത തയ്യാറാക്കിയ കൃത്രിമപ്പാല്‍ ഓണവിപണി കീഴടക്കാനൊരുങ്ങുന്നു

ഓണക്കാലത്ത് സംസ്ഥാനത്തു വന്‍ തോതില്‍ രാസപദാര്‍ഥങ്ങള്‍ ചേര്‍ത്ത കൃത്രിമപ്പാല്‍ എത്തിയേക്കുമെന്നു സൂചന. ഇതിന് അണിയറയില്‍ തയാറെടുപ്പു നടക്കുന്നതായാണു വിവരം. ഒരാഴ്ചയോളം കേടാകാതിരിക്കാനുള്ള രാസവസ്തുക്കളാണു കലര്‍ത്താറുള്ളതെന്നു കഴിഞ്ഞ ഓണക്കാലത്തു പിടിച്ചെടുത്ത പാലില്‍നിന്നു വ്യക്തമായിരുന്നു.
ഇത്തവണയും വിഷപ്പാല്‍ എത്താന്‍ സാധ്യയുള്ളതിനാല്‍ പ്രധാന സംസ്ഥാനത്തെ ചെക്‌പോസ്റ്റുകളിലും ജില്ലാ കേന്ദ്രങ്ങളിലും പ്രത്യേക പരിശോധനാ ലാബുകള്‍ ആരംഭിക്കാന്‍ ഡയറിവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും ഒരുക്കമാരംഭിച്ചിട്ടുണ്ട്.
തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍നിന്നുള്ള പാലാണ് ജില്ലാതിര്‍ത്തിയിലെ മീനാക്ഷിപുരം ചെക്‌പോസ്റ്റില്‍ അന്നു പിടികൂടിയത്. ഹൈഡ്രജന്‍ പെറോക്സൈഡ്, ഫോര്‍മാലിന്‍ എന്നിവയായിരുന്നു കലര്‍ത്തിയത്.
https://www.facebook.com/Malayalivartha

























