ഡ്രൈവിങ് ലൈസന്‍സ് ഇനി കൈയില്‍ കൊണ്ടുനടക്കേണ്ട ; ഡിജിറ്റല്‍ പകര്‍പ്പുകള്‍ സ്വീകാര്യമാണെന്നു കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഉത്തരവ്

ഡ്രൈവിങ് ലൈസന്‍സ് ഇനി കൈയില്‍ കൊണ്ടുനടക്കേണ്ട. പരിശോധനയ്‌ക്കു പോലീസോ മറ്റോ ആവശ്യപ്പെട്ടാല്‍ ഡിജിലോക്കറില്‍ ഇവയുടെ പകര്‍പ്പ് നൽകിയാൽ മതി. ഡിജിലോക്കറിലെ (എംപരിവാഹന്‍ മൊബൈല്‍ ആപ്പ്) ഡിജിറ്റല്‍ പകര്‍പ്പുകള്‍ സ്വീകാര്യമാണെന്നു കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഉത്തരവിറക്കി.
ഡിജിലോക്കറില്‍ സൂക്ഷിക്കുന്ന ഡിജിറ്റല്‍ പകര്‍പ്പുകള്‍ യഥാര്‍ഥ രേഖകളായി പരിഗണിക്കണമെന്ന് ഐ.ടി. നിയമം 2000 ല്‍ പറയുന്നു. അതുകൊണ്ടുതന്നെ ഇത് അംഗീകരിക്കാന്‍ എല്ലാ സംസ്‌ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളോടും കേന്ദ്രം ആവശ്യപ്പെട്ടിരിക്കുകയാണ്.
പുതിയ സംവിധാനത്തെ ബിഹാറും മധ്യപ്രദേശും കര്‍ണാടകയും അംഗീകരിച്ചു കഴിഞ്ഞു. ഡ്രൈവിങ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ രേഖകള്‍, ഇന്‍ഷുറന്‍സ് രേഖകള്‍ എന്നിവയെല്ലാം ഇതോടെ എംപരിവാഹന്‍ മൊബൈല്‍ ആപ്പില്‍ സൂക്ഷിച്ചാല്‍ മതി.
അതിനായി ആദ്യം ആപ് ഡൗണ്‍ലോഡ് ചെയ്‌ത് അതിനെ ആധാറുമായി ബന്ധിപ്പിക്കണം. ശേഷം രേഖകള്‍ ആപ്പിലേക്ക് സേവ് ചെയ്യാം. പോലീസോ മറ്റോ ആവശ്യപ്പെട്ടാല്‍ അവരെ ആപ്പിന്റെ ക്യു.ആര്‍. കോഡ് കാട്ടിയാല്‍ മതി.
https://www.facebook.com/Malayalivartha

























