കേരളം അതിരൂക്ഷമായ പ്രളയ കെടുതിയിലേക്ക് പോകവേ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കി ചെന്നിത്തല; ദുരിതാശ്വസ നിധിയിലേക്ക് സംഭാവന നല്‍കരുത് എന്ന സോഷ്യല്‍ മീഡിയ ക്യാംപയിന്‍ തള്ളിക്കളയണമെന്ന് പറഞ്ഞാണ് തുക നല്‍കിയത്; ആപത്ത് കാലത്ത് രാഷ്ട്രീയം മറന്നു പ്രവര്‍ത്തിച്ച ചെന്നിത്തലയുടെ പോസ്റ്റും പ്രവര്‍ത്തികളും വൈറലാകുന്നു

ആപത്ത് കാലത്ത് കേരളത്തിന് രാഷ്ട്രീയമില്ല ഒറ്റക്കെട്ടെന്ന് തെളിയിച്ചിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഷ്ട്രീയം മറന്നു പ്രവര്‍ത്തിച്ച ചെന്നിത്തലയുടെ പോസ്റ്റും പ്രവര്‍ത്തികളും വൈറലാകുകയാണ്. മുഖ്യമന്ത്രിയോടൊപ്പം ദുരിതാശ്വാസ ക്യാംപുകളിലെത്തിയ ചെന്നിത്തല ഏറെ കൈയ്യടി നേടിയിരുന്നു. അതിന് പിന്നാലെ യുള്ള ചെന്നിത്തലയുടെ ഫേസ്ബക്ക് പോസ്റ്റും വൈറലായി.
സംസ്ഥാനത്തെ മഴക്കെടുതി നേരിടാന്‍ തന്റെ ഒരു മാസത്തെ ശമ്പളം സഹായമായി നല്‍കിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളം അഭിമുഖീകരിക്കുന്ന പ്രളയക്കെടുതി നേരിടാനായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കാണ് ചെന്നിത്തല സംഭാവന നല്‍കിയത്. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു.
ദുരിതാശ്വസ നിധിയിലേക്ക് സംഭാവന നല്‍കരുത് എന്ന സോഷ്യല്‍ മീഡിയ ക്യാംപയിന്‍ തള്ളിക്കളയണമെന്നാണ് ചെന്നിത്തലയുടെ ആഹ്വാനം.
സംസ്ഥാനത്തെ മഴക്കെടുതി നേരിടാന്‍ 100 കോടി രൂപയുടെ അടിയന്തര സഹായം അനുവദിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കിയിരുന്നു. 1924നു ശേഷമുള്ള ഏറ്റവും വലിയ പ്രളയമാണ് കേരളം നേരിടുന്നത്. സ്ഥിതി ഗുരുതരമെന്നും, സര്‍ക്കാര്‍ മികച്ച രീതിയിലാണ് സാഹചര്യത്തെ നേരിടുന്നതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തുണ്ടായ കനത്ത മഴയില്‍ 8316 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനെ അറിയിച്ചു. പ്രളയക്കെടുതി നേരിടാന്‍ 1220 കോടി അടിയന്തരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗിന് നിവേദനം സമര്‍പ്പിച്ചു. വീണ്ടും കേന്ദ്രസംഘത്തെ അയക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

https://www.facebook.com/Malayalivartha

























