യേശുവിന്റെ തിരുപ്പിറവിയുടെ ഓർമകൾ പുതുക്കി ക്രൈസ്തവർ ഇന്ന് ലോകമെങ്ങും ക്രിസ്തുമസ് ആഘോഷിക്കുന്നു... ഈ ക്രിസ്മസ് ദിനം സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ, എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.

ക്രൈസ്തവർ യേശുവിന്റെ തിരുപ്പിറവിയുടെ ഓർമകൾ പുതുക്കി ഡിസംബർ 25ന് ലോകമെങ്ങും ക്രിസ്തുമസ് ആഘോഷിക്കുന്നു. ലോകത്തിലെ ക്രൈസ്തവർ ഒരുപോലെ ആഘോഷിക്കുന്ന തിരുനാൾ കർമ്മമാണ് ക്രിസ്തുമസ്. ഒരു വർഷം തുടങ്ങി അവസാനം ഡിസംബർ മാസത്തിൽ എത്തുമ്പോൾ ലോകത്തിലെ മുഴുവൻ മനുഷ്യരുടെ ഉള്ളിലും പുത്തൻ പ്രതീക്ഷകളും ഉണരുകയാണ്.
ആദ്യകാലങ്ങളിൽ കുടുതലും ക്രൈസ്തവർ മാത്രം ആഘോഷിച്ച ഉണ്ണിയേശുവിന്റെ തിരുപ്പിറവി ഇപ്പോൾ ജാതി മത ഭേദമന്യേ മുഴുവൻ പേരും ഒരുപോലെ ആഘോഷിക്കുന്നു. വീടുകളിലും ആരാധനാലയങ്ങളിലും പുൽക്കൂടും നക്ഷത്രങ്ങളും ക്രിസ്തുമസ് ട്രീയുമെല്ലാം ഒരുക്കിയിരിക്കുകയാണ്. പ്രാർഥനാ നിരതമാണ് ക്രിസ്തുമസ് നാളുകൾ. ഡിസംബർ മഞ്ഞിലെ ക്രിസ്തുമസ് രാവ് വർണശബളമായ ആഘോഷങ്ങൾക്ക് വേദിയാകും
വിശ്വാസികൾ .മധുരം പങ്കിട്ടും സാന്റയോടൊത്ത് ചുവടുവച്ചും ക്രിസ്തുമസിനെ ആനന്ദ ദിനമാക്കും. പരസ്പരം ആശ്ലേഷിച്ചും ആശംസകൾ കൈമാറിയും അവർ തിരുപ്പിറവിയുടെ പൊൻസ്മരണകൾ പങ്കിടും. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ഒരേ മനസ്സോടെ ആഘോഷിക്കുന്ന വസന്തമാണ് ക്രിസ്തുമസ്.
നക്ഷത്രവിളക്കുകളും ക്രിസ്മസ് മരങ്ങളും കരോൾ ഗാനങ്ങളും ചേർന്ന് ഒരുക്കുന്ന ആവേശം ഈ ആഘോഷത്തിന് സമാനതകളില്ലാത്ത ഭംഗി നൽകുന്നു.കേവലം ഇത് ഒരു ആഘോഷം മാത്രമല്ല ക്രിസ്തുമസ് നൽകുന്ന സന്ദേശങ്ങൾ വളരെ വലുതാണ്. ലാളിത്യമാണ് ഇതിൽ ഏറ്റവും പ്രധാനം. പ്രപഞ്ചനാഥനായ ദൈവം ഒരു പുൽക്കൂട്ടിൽ ജനിച്ചു എന്നത് എളിമയുടെയും വിനയത്തിന്റെയും ഉദാത്തമായ മാതൃകയാണ്. സമ്പത്തോ പദവിയോ അല്ല, മറിച്ച് ഹൃദയശുദ്ധിയാണ് വലുതെന്ന് ഈ തിരുപ്പിറവി നമ്മെ പഠിപ്പിക്കുകയാണ്.
പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ നൽകിയും കേക്കുകൾ കൈമാറിയും ആളുകൾ അവരുടെ സന്തോഷങ്ങൾ പങ്കു വെക്കാറുണ്ട്. ആശംസകൾ അയക്കാനും ആളുകൾ മറക്കാറില്ല. ഈ ക്രിസ്തുമസ് ദിനം സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ, എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ.
"
https://www.facebook.com/Malayalivartha

























