ക്രിസ്തുവിന്റെ ജനനം സന്തോഷത്തിനും സമാധാനത്തിന്റെയും സന്ദേശമെന്ന് മലങ്കരസഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ...

ക്രിസ്തുവിന്റെ ജനനം സന്തോഷത്തിനും സമാധാനത്തിന്റെയും സന്ദേശമെന്ന് മലങ്കരസഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ.
രാജ്യത്ത് ക്രിസ്തീയ വിശ്വാസത്തിനെതിരെ വലിയ അക്രമങ്ങൾ നടക്കുകയാണെന്നും അദ്ദേഹം ക്രിസ്മസ് സന്ദേശത്തിൽ പറയുന്നു. ഋഷിപുംഗവൻമാരുടെ നാട് ഇന്ന് രാക്ഷൻമാരുടെ കറുത്തനാടായി മാറുന്നു. മതസ്വാതന്ത്ര്യത്തെ ഹനിക്കുന്ന വിധ്വംസക പ്രവർത്തനങ്ങൾ അന്ധകാരത്തിന്റേതാണ്. ക്രിസ്മസ് ആഘോഷങ്ങൾ തകർക്കുന്ന അന്ധകാര ശക്തികളെ നിയന്ത്രിക്കാൻ ഭരണകൂടത്തിന് കഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വസുദൈവ കുടുംബകം എന്ന ആശയമാണ് രാജ്യത്തിന്റെ അടിത്തറ. ഇത്തരം അന്ധകാര ശക്തികളുടെ തേർവാഴ്ച്ചക്കെതിരെ ഭരണാധികാരികൾ മൗനം പാലിക്കുന്നത് ദു:ഖകരമെന്നും കാതോലിക്കാ ബാവാ കൂട്ടിച്ചേർത്തു.
നാം ജീവിക്കുന്നത് അന്ധകാരം നിറഞ്ഞ സമൂഹത്തിലാണ്. യുദ്ധങ്ങളിൽ നിർദോഷികളായ കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നു. മനുഷ്യൻ മനുഷ്യനെ കൊന്നൊടുക്കുന്നു. പല രാജ്യങ്ങളിലും വംശീയഹത്യകൾ നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മതസമൂഹങ്ങൾക്കും സ്വാതന്ത്ര്യവും സംരക്ഷണവും വേണമെന്നും ഭരണഘടനയുടെ സംരക്ഷണം മതങ്ങൾക്കുണ്ടാകണമെന്നും മലങ്കരസഭാധ്യക്ഷൻ ആവശ്യപ്പെട്ടു.
"
https://www.facebook.com/Malayalivartha

























