Widgets Magazine 

17
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ടൂർണ്ണമെന്റ്... കരുത്തരായ മഹാരാഷ്ട്രയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം, എം ഡി നിധീഷാണ് പ്ലെയർ ഓഫ് ദി മാച്ച്


വൃശ്ചികം ഒന്ന്... മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമലനട തുറന്നു.... ഭക്ത സഹസ്രങ്ങളുടെ ശരണഘോഷങ്ങളാൽ പൂങ്കാവനം മുഖരിതമായി


തലസ്ഥാനത്ത് പൊലീസിന് നേരെ ലഹരി മാഫിയയുടെ ക്രൂരത; കഴക്കൂട്ടത്ത് ഥാർ ജീപ്പ് ഇടിച്ചുകയറ്റി നാല് ഉദ്യോഗസ്ഥർക്ക് പരിക്ക്, മൂന്ന് പേർ പിടിയിൽ...


ആദ്യ അഞ്ചിൽ പോലും കേരളമില്ല?,പാചകവാതക ഉപഭോഗത്തിൽരാജ്യത്ത് ഒന്നാമത് തെലങ്കാന !എസ്.ബി.ഐ പഠനത്തിലെ വിവരങ്ങൾ..


സർക്കാരിന്റെ പുതിയ മദ്യനയം..ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ വൻ അഴിച്ചുപണി !പുറത്തുവരുന്ന നിർണ്ണായക വിവരങ്ങൾ..കേരളം ഉറ്റുനോക്കുന്ന പ്രഖ്യാപനം..

മക്കളെ കാണാൻ ആ 'അമ്മ പച്ചയ്ക്ക് തെറി വിളിച്ച് നാട്ടുകാർ ആത്മഹത്യക്കുറിപ്പിൽ ഫോൺ തുറക്കാനുള്ള പാറ്റേൺ വരച്ചു വച്ചു

24 DECEMBER 2025 10:49 AM IST
മലയാളി വാര്‍ത്ത

പയ്യന്നൂര്‍ രാമന്തളിയില്‍ ഒരു കുടുംബത്തിലെ 4 പേര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആത്മഹത്യക്കുറിപ്പിലെ വിവരങ്ങൾ പുറത്ത്. ഭാര്യയും ഭാര്യയുടെ അമ്മയും സഹോദരനുമാണ് തന്റെയും മക്കളുടേയും മരണത്തിനു പൂർണ ഉത്തരവാദികൾ എന്നാണ് കലാധരൻ എഴുതിയ കുറിപ്പിലുള്ളത്. ജീവിക്കാൻ അനുവദിക്കാത്ത വിധം മക്കളെ വച്ച് തേജോവധം ചെയ്യുകയാണ്. താങ്ങാവുന്നതിലും അധികമായതിനാലാണ് ആത്മഹത്യ ചെയ്യുന്നത്. തെളിവുകൾ ഫോണിലുണ്ട്. മക്കളെ ഉപദ്രവിച്ചതിന്റെ തെളിവുകൾ പരിഗണിക്കാതെ കോടതി കുട്ടികളെ ഭാര്യയുടെ കൂടെ അയയ്ക്കാനാണ് ഉത്തരവിട്ടതെന്നും കുറിപ്പിൽ പറയുന്നു. മൊബൈൽ തുറക്കുന്നതിനുള്ള പാറ്റേൺ അടക്കം ആത്മഹത്യക്കുറിപ്പിൽ വരച്ചുവച്ചിട്ടുണ്ട്.

രാമന്തളി വടക്കുമ്പാട് കൊയിത്തട്ട താഴത്തെ വീട്ടിൽ കെ.ടി. കലാധരൻ (38), അമ്മ ഉഷ (60), കലാധരന്റെ മക്കൾ ഹിമ (5), കണ്ണൻ (2) എന്നിവരെയാണ് ഇന്നലെ രാത്രി ഒൻപതോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. നാല് മൃതദേഹങ്ങളുടെയും പോസ്റ്റ്മോർട്ടം പൂർത്തിയാക്കി. ആദ്യം കുട്ടികളുടെ പോസ്റ്റ്മോർട്ടമാണ് പൂർത്തിയാക്കിയത്. വിഷം ഉള്ളില്‍ ചെന്നാണ് കുട്ടികളുടെ മരണം എന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം കുട്ടികളുടെ മൃതദേഹം വീട്ടിലെത്തിച്ച് അമ്മയെ കാണിച്ചു. രാമന്തളി പഞ്ചായത്ത് ഓപ്പൺ ഓഡിറ്റോറിയത്തിൽ നാല് മൃതദേഹങ്ങളും പൊതു ദർശനത്തിന് വച്ചശേഷം വൈകിട്ട് ഏഴ് മണിയോടെ ഒരുമിച്ച് സംസ്കാരം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

 

 

ഇന്നലെ രാത്രി ഒൻപതോടെ കലാധരന്റെ അച്ഛൻ ഉണ്ണികൃഷ്ണൻ വീട്ടിലെത്തിയപ്പോൾ വീട് അടച്ച നിലയിലായിരുന്നു. തുടർന്ന് പൊലീസിൽ അറിയിച്ചു. പൊലീസ് എത്തി വീട് തുറന്ന് നോക്കിയപ്പോഴാണ് 4 പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മുതിർന്നവർ രണ്ടു പേരും തൂങ്ങിയ നിലയിലും കുട്ടികൾ താഴെ കിടക്കുന്ന നിലയിലുമായിരുന്നു. മുറിയിലെ മേശയിൽ കീടനാശിനിയുടെ കുപ്പിയും മറ്റൊരു കുപ്പിയിൽ പാലും പൊലീസ് കണ്ടെത്തിയിരുന്നു. പാലിൽ കീടനാശിനി കലർത്തി കുട്ടികൾക്ക് നൽകിയ ശേഷം കലാധരനും ഉഷയും തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് അനുമാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അക്‌വാന്‍ ആഞ്ഞടിക്കുമോ?; ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്രന്യൂനമര്‍ദം രൂപപ്പെട്ടു  (20 minutes ago)

സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ടൂർണ്ണമെന്റ്... കരുത്തരായ മഹാരാഷ്ട്രയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം  (47 minutes ago)

കർമ്മരംഗത്ത് പുതിയ ഉണർവ്വും ആത്മവിശ്വാസവും കൈവരുന്ന സുദിനമാണിത്; ഉച്ചയ്ക്ക് ശേഷം ദീർഘകാല പദ്ധതികൾക്ക് അനുകൂലമായ സാഹചര്യമൊരുങ്ങും.  (1 hour ago)

ഷിംല ജില്ലയിലെ റാംപൂർ സബ് ഡിവിഷനിലെ ഗൗര-റാംപൂർ ലിങ്ക് റോഡിൽ പഷാഡ വളവിന് സമീപം കാർ നിയന്ത്രണം വിട്ട് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് ദാരുണാന്ത്യം... അപകടത്തിൽ രണ്ട് പേർക്ക് പരുക്ക്  (1 hour ago)

സങ്കടക്കാഴ്ചയായി... കൊച്ചിയിൽ ലോറി ഇടിച്ച് റിട്ടയേർഡ് ഹൈക്കോടതി ജഡ്ജിയുടെ ഭാര്യയ്ക്ക് ദാരുണാന്ത്യം  (1 hour ago)

പതിനായിരക്കണക്കിന് വിശ്വാസികളെ സാക്ഷിനിർത്തി കൽപ്പാത്തിയിൽ ദേവരഥ സം​ഗമം നടന്നു..  (1 hour ago)

മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമലനട തുറന്നു.... ഭക്ത സഹസ്രങ്ങളുടെ ശരണഘോഷങ്ങളാൽ പൂങ്കാവനം മുഖരിതമായി  (1 hour ago)

സ്‌റ്റേവയറില്‍ നിന്ന് ഷോക്കേറ്റ് ഒന്‍പതാം ക്ലാസ്സുകാരന്‍ മരിച്ച സംഭവത്തില്‍ കേസെടുത്തു  (4 hours ago)

അക്വാന്‍ ചുഴലിക്കാറ്റ് :നാല് സംസ്ഥാനങ്ങളില്‍ മഴ മുന്നറിയിപ്പ്  (5 hours ago)

പതിനേഴുകാരന്റെ കുട്ടിക്കളിയില്‍ പൊലിഞ്ഞ ജയബാലകൃഷ്ണന്റെ തട്ടുകട തുറന്നു ഭാര്യയും മകളും  (5 hours ago)

സ്പാ, മസാജ് സെന്ററുകളുടെ പ്രവര്‍ത്തനത്തില്‍ കര്‍ശന നിര്‍ദേശം  (5 hours ago)

തക്കലയില്‍ സ്വകാര്യ ബസിടിച്ച് സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സിന് ദാരുണാന്ത്യം  (5 hours ago)

ശബരിമല നെയ്യ് ക്രമക്കേടില്‍ രണ്ട് കച്ചവടക്കാര്‍ അറസ്റ്റില്‍  (5 hours ago)

മക്കളെ ഷാള്‍ കൊണ്ട് കെട്ടിയിട്ട് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭര്‍ത്താവ്  (6 hours ago)

ചാലയിലെ ജ്വല്ലറിയില്‍ നിന്ന് മോഷണം പോയ സ്വര്‍ണ്ണം പറമ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി  (6 hours ago)

Malayali Vartha Recommends