ലോക്ഭവനിൽ ക്രിസ്മസ് അവധി... നിർബന്ധമല്ലെന്ന് വിശദീകരണകുറിപ്പ്

ലോക്ഭവനിൽ ക്രിസ്മസ് അവധി ഒഴിവാക്കി. വ്യാഴാഴ്ച എല്ലാവരും ഹാജരാകണമെന്ന് നിർദേശിച്ചായിരുന്നു ലോക്ഭവൻ കൺട്രോളറുടെ ഉത്തരവ്. ഇത് വിവാദമായതോടെ, നിർബന്ധമായ നിർദേശമല്ലെന്നു കാണിച്ച് ലോക്ഭവൻ പിആർഒ വിശദീകരണക്കുറിപ്പിറക്കുകയും ചെയ്തു.
മുൻ പ്രധാനമന്ത്രി അടൽബിഹാരി വാജ്‌പേയിയുടെ ജന്മദിനമാണ് വ്യാഴാഴ്ച. അത് ‘ഗുഡ് ഗവേണൻസ് ഡേ’ ആയി ആചരിക്കുന്നുണ്ട്. അതിന്റെ പരിപാടികളുള്ളതിനാലാണ് അവധി റദ്ദാക്കിയിരുന്നത്. ഇതേ കാരണം ചൂണ്ടിക്കാട്ടി ഉത്തർപ്രദേശിലെ സ്കൂളുകൾക്ക് അവധി റദ്ദാക്കിയുള്ള നടപടിയെ മുഖ്യമന്ത്രി വിമർശിച്ചിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha























