സംസ്ഥാനത്തെ തകര്‍ത്തെറിഞ്ഞ് കനത്ത മഴ ; രക്ഷാപ്രവര്‍ത്തനായി മിലിറ്ററി എഞ്ചിനിയറിംഗ് ടാസ്‌ക് ഫോഴ്സ് കേരളത്തിലേക്ക്

സംസ്ഥാനത്തെ തകര്‍ത്തെറിഞ്ഞ് കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനായി കൂടുതല്‍ കേന്ദ്രസേനകള്‍ കേരളത്തില്‍ എത്തും. മിലിറ്ററി എഞ്ചിനിയറിംഗ് ടാസ്‌ക് ഫോഴ്സ് അംഗങ്ങളാണ് കേരളത്തില്‍ എത്തുക. സംഘം മൂന്ന് വിമാനങ്ങളില്‍ നിന്നായി വെെകുന്നേരം ആറ് മണിക്ക് തിരുവനന്തപുരത്ത് എത്തും.
മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വ്യാപകമാണ്. ഒട്ടേറെ വീടുകളും കടകളും തകര്‍ന്നു. 22 പേര്‍ ഇന്ന് ഇതുവരെ മരിച്ചു. മഴ കനത്തതോടെ സംസ്ഥാനത്തെ പതിനാല് ജില്ലകളിലും അതീവജാഗ്രത (റെഡ് അലര്‍ട്ട്) നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























