പത്തനംതിട്ടയിൽ നിന്ന് ആളുകളെ രക്ഷിക്കുന്നതിന് വേണ്ടി തുറന്ന ഡാമുകളുടെ ഷട്ടറുകൾ താഴ്ത്തി... പ്രളയത്തില്‍ വിവിധയിടങ്ങളില്‍ നൂറു കണക്കിന് പേര്‍ കുടുങ്ങി കിടക്കുന്നത് കണക്കിലെടുത്ത് ഫയര്‍ഫോഴ്‌സ് കണ്‍ട്രോള്‍ റൂം തുറന്നു; ജനങ്ങളെ രക്ഷിച്ച ശേഷം ഷട്ടറുകൾ വീണ്ടും ഉയർത്താൻ സാധ്യത

പത്തനതിട്ട ജില്ലയില്‍ പ്രളയത്തില്‍ വിവിധയിടങ്ങളില്‍ നൂറു കണക്കിന് പേര്‍ കുടുങ്ങി കിടക്കുന്നത് കണക്കിലെടുത്ത് ഫയര്‍ഫോഴ്‌സ് കണ്‍ട്രോള്‍ റൂം തുറന്നു. പത്തനംതിട്ടയിലും ചെങ്ങന്നൂരിലുമാണ് ഫയര്‍ ഫോഴ്‌സ് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നത്. നമ്ബര്‍: പത്തനംതിട്ട 0468 2225001, ചെങ്ങന്നൂര്‍: 0468 2222001. അതേസമയം രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയിൽ വെള്ളത്തിൽ മുങ്ങിയ പത്തനംതിട്ടയിൽ നിന്ന് ആളുകളെ രക്ഷിക്കുന്നതിന് വേണ്ടി തുറന്ന ഡാമുകളുടെ ഷട്ടറുകൾ താഴ്ത്തി.
ജനങ്ങളെ രക്ഷിച്ച ശേഷം ഷട്ടറുകൾ വീണ്ടും ഉയർത്താനാണ് തീരുമാനം. ഡാമുകൾ തുറന്ന് വിട്ടത് രക്ഷാപ്രവർത്തനത്തിന് തടസമായതിനെ തുടർന്നാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് അധികൃതർ എത്തിയത്. ആളുകളെ രക്ഷിക്കാൻ നാവികസേന രംഗത്ത് എത്തിയിട്ടുണ്ട്. നീണ്ടകരയിൽ നിന്നുള്ള പത്ത് വലിയ ഫിഷിംഗ് ബോട്ട് പത്തനംതിട്ട ജില്ലയിൽ രക്ഷാപ്രവർത്തനത്തിനായി എത്തിച്ചു. മൂന്നെണ്ണം ഇന്നലെ രാത്രി തന്നെ എത്തിച്ചിരുന്നു. പുലർച്ചെയോടെ ഏഴ് ബോട്ടുകൾ കൂടി എത്തിച്ചു.
റബ്ബർ ഡിങ്കിക്കു പോകാൻ കഴിയാത്ത ഒഴുക്കുള്ള സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് ഫിഷിംഗ് ബോട്ട് സഹായിക്കും.എൻ.ഡി.ആർ.എഫിന്റെ പത്ത് ഡിങ്കികൾ അടങ്ങുന്ന രണ്ട് ടീമും ആർമിയുടെ ഒരു ബോട്ടും പത്തനംതിട്ടയൽ എത്തിച്ചിട്ടുണ്ട്. ഹെലികോപ്ടർ മുഖേനയുള്ള രക്ഷാപ്രവർത്തനവും ഇതോടൊപ്പം നടക്കുകയാണ്.
https://www.facebook.com/Malayalivartha
























