കേരളത്തില്‍ ഞായറാഴ്ച വരെ മഴ തുടരും... കനത്ത മഴയോടൊപ്പം ശക്തമായ കാറ്റിനും സാധ്യത; തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ അതീവജാഗ്രതാ നിര്‍ദ്ദേശം

സംസ്ഥാനത്തെ പ്രളയക്കെടുതിയില്‍ വിവിധയിടങ്ങളില്‍ നിരവധിപേർ കുടുങ്ങി കിടക്കുന്നു. കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ പമ്പാതീരത്ത് സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ പ്രളയക്കെടുതിയില്‍ പെട്ടിരിക്കുന്നത് പത്തനംതിട്ടയിലാണെന്നാണ് വിലയിരുത്തല്‍.
അതേസമയം സംസ്ഥാനത്ത് ദുരിത പെയ്ത്ത് തുടരുകയാണ്. ഞായറാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. ശക്തമായ കാറ്റിനും സാധ്യത ഉണ്ടെന്നും അതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും വകുപ്പ് വ്യക്തമാക്കി. വരും മധ്യകേരളത്തിലും മടക്കന്‍ കേരളത്തിലും വരും ദിവസങ്ങളില്‍ മഴ ശക്തമാകും. ആരും കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുമുണ്ട്. ആലുവ റെയില്‍വേ പാലത്തിന് സമീപം പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നിരിക്കുകയാണ്.
എറണാകുളം- ചാലക്കുടി റൂട്ടില്‍ ട്രെയിന്‍ ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. ആലുവ റെയില്‍പാലത്തിന് സമീപം പെരിയാറിലെ ജലനിരപ്പ് അപകടകരമായ നിലയില്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. മെട്രോ സര്‍വ്വീസുകളും താത്കാലികമായ നിര്‍ത്തിവെച്ചു. കേരളത്തില്‍ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകള്‍ക്കാണ് മുന്നറിയിപ്പുള്ളത്. കേരളത്തില്‍ കനത്ത മഴയോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അറിയിക്കുന്നു.
https://www.facebook.com/Malayalivartha
























