മഴയ്ക്കു ശമനമില്ല... മീനിച്ചിലാര്‍ വീണ്ടും കരകവിഞ്ഞൊഴുകുന്നു, പാലാ ടൗണ്‍ വെള്ളത്തില്‍, ഈ പ്രദേശങ്ങളില്‍ യാത്ര തത്ക്കാലം ഒഴിവാക്കണമെന്ന് അധികൃതര്‍

സംസ്ഥാനത്ത് മഴ വീണ്ടും ശക്തിപ്രാപിക്കുന്നു. കനത്ത മഴയില്‍ മീനച്ചിലാര്‍ വീണ്ടും കരകവിഞ്ഞൊഴുകുന്നു. വിവിധയിടങ്ങളില്‍ ഉരുള്‍പൊട്ടലുമുണ്ടായി. ഇതോടെ പാലാ ടൗണ്‍ വീണ്ടും വെള്ളത്തിലായി. കൊട്ടാരമറ്റം ബസ്സ്റ്റാന്‍ഡ്, പഴയ സ്റ്റാന്‍ഡ്, കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്, ചേര്‍പ്പുങ്കല്‍, മുത്തോലി തുടങ്ങി വിവിധയിടങ്ങളില്‍ വെള്ളം കയറി. പാലാ കോട്ടയം, പാലാ ഭരണങ്ങാനം, പാലാ തൊടുപുഴ, പാലാ പൊന്‍കുന്നം തുടങ്ങിയ സുപ്രധാന റൂട്ടുകളിലെല്ലാം ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു.
കാലവര്‍ഷത്തിന്റെ ആദ്യ ഘട്ടത്തിലും പാലാ ടൗണ്‍ ആകെ വെള്ളത്തിലാവുകയും മുന്‍പ് സൂചിപ്പിച്ച റൂട്ടുകളടക്കം വിവിധയിടങ്ങള്‍ വെള്ളത്തിലാവുകയും ചെയ്തിരുന്നു. ഈ പ്രദേശങ്ങളിലൂടെയുള്ള യാത്ര തല്‍ക്കാലം ഒഴിവാക്കണമെന്നും ഇരുചക്രവാഹനങ്ങളില്‍ യാതൊരു കാരണവശാലും വെള്ളപ്പൊക്ക മേഖലകളിലൂടെ യാത്ര പാടില്ലെന്നും പോലീസുള്‍പ്പെടെയുള്ള അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























