പ്രളയത്തിൽ അകപ്പെട്ട നിരവധിപേർ പുറംലോകവുമായി ബന്ധപ്പെടാനാകാതെ ജീവനായി കേഴുന്നു...

ചെങ്ങന്നൂർ ഇടനാട്ടിലും, മങ്കലം മാർത്തോമാ പള്ളിക്കടുത്തും നിരവധിപേർ പുറംലോകവുമായി ബന്ധപ്പെടാനാകാതെ കുടുങ്ങിക്കിടക്കുന്നു. വെള്ളം താഴുമെന്ന പ്രതീക്ഷയിൽ വീടിനുള്ളിൽ തങ്ങിയവരാണ് കുടുങ്ങിക്കിടക്കുന്നത്. പക്ഷെ പ്രതീക്ഷകൾ ആസ്ഥാനത്താക്കി വീടുകളുടെ ഒന്നാം നിലവരെ വെള്ളം ഉയർന്നിരിക്കുകയാണ്.
കൺഡ്രോൾ റൂമിൽ വിളിക്കാൻ ശ്രമിച്ചിട്ടും കിട്ടാത്ത അവസ്ഥയാണ്.വനിതാ സെല്ലിൽ വിളിച്ചിട്ടും കൺഡ്രോൾ റൂമിൽ ബന്ധപ്പെടണമെന്ന അറിയിപ്പാണ് കിട്ടുന്നത്. രാവിലെ മുതല്‍ ഭക്ഷണം പോലുമില്ലാതെ കെട്ടിടങ്ങളില്‍ നിരവധിപേർ കുടുങ്ങിക്കിടക്കുകയാണ്. തങ്ങളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വാട്സാപ്പുകളിൽ സന്ദേശമയക്കുകയാണ് ഇവർ.
https://www.facebook.com/Malayalivartha
























