പമ്പയാര്‍ മുറിഞ്ഞൊഴുകുന്നു.... പത്തനംതിട്ടയില്‍ വിവിധയിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ ദുഷ്‌ക്കരമാകുന്നു

പത്തനംതിട്ടയില്‍ വിവിധയിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ ദുഷ്‌കരമാകുന്നു. പമ്പയാര്‍ മുറിഞ്ഞൊഴുകാന്‍ തുടങ്ങിയതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. ഇതോടെ ബോട്ടുകളിലൂടെയും വള്ളങ്ങളിലൂടെയുമുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ അസാധ്യമാവുകയാണ്. ഇനി വ്യോമസേനയുടെ ഹെലികോപ്റ്റര്‍ മാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനങ്ങളാകും കൂടുതല്‍ ഫലപ്രദമാവുകയെന്നാണ് ഇവിടെ നിന്നുള്ള ജനങ്ങളും മറ്റ് അധികൃതരും വ്യക്തമാക്കുന്നത്.
ബോട്ടുകളിലും വള്ളങ്ങളിലും ആളുകളെ രക്ഷിച്ച് കരകളിലേക്ക് അടുപ്പിക്കാന്‍ സാധിക്കുന്നില്ലെന്നുള്ളതാണ് പ്രധാന വെല്ലുവിളി. ജില്ലയില്‍ ഇതിനോടകം 21 പേരെ വ്യോമസേന രക്ഷപ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ടയുടെ വിവിധ പ്രദേശങ്ങളില്‍ വെള്ളം ക്രമാതീതമായി ഉയരുന്നതിനേത്തുടര്‍ന്ന് ഇവിടുത്തെ അണക്കെട്ടുകളില്‍ നിന്ന് പുറത്തേക്ക് ഒഴുക്കുന്നന വെള്ളത്തിന്റെ അളവ് കുറച്ചിരുന്നു.
എന്നാല്‍, കനത്തെ മഴ സകല പ്രതീക്ഷകളും തെറ്റിച്ച് തുടരുന്നതിനാല്‍ പമ്പയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയായിരുന്നു. രാവിലെ ബോട്ടുകളില്‍ സൈന്യം നൂറോളം പേരെ രക്ഷപ്പെടുത്തിയിരുന്നു. ഇനിയും അഞ്ഞൂറിലേറെപ്പേര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങി കിടപ്പുണ്ടെന്നാണ് വിവരം. വിവിധ പ്രദേശങ്ങളില്‍ കുടുങ്ങി കിടക്കുന്നവരുടെ വിവരങ്ങള്‍ ഓരോ നിമിഷവും പുറത്തുവരികയാണ്.
https://www.facebook.com/Malayalivartha
























