പാലക്കാടും മലപ്പുറത്തും ഉരുള്‍പൊട്ടലില്‍ 10 മരണം; മരണസംഖ്യ മൊത്തം 52 ആയി...പ്രളയം കേരളത്തെ കശാപ്പുചെയ്യുന്നു ; അഞ്ചു ജില്ലകളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ; ഒട്ടേറെപേര്‍ കുടുങ്ങിക്കിടക്കുന്നു

കനത്ത മഴയെ തുടര്‍ന്നു നെന്മാറയില്‍ ഉരുള്‍പൊട്ടി 8 പേര്‍ മരിച്ചു. നിരവധി പേര്‍ മണ്ണിനടയില്‍ കുടുങ്ങികിടക്കുന്നതായാണ് പ്രാഥമിക വിവരം. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഉരുള്‍പൊട്ടലുണ്ടായത്. ഉരുള്‍പൊട്ടലില്‍ മൂന്ന് വീടുകള്‍ ഒലിച്ചുപോയി. പ്രദേശത്ത് നാട്ടുകാരും അഗ്‌നിശമനസേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. വീടിന്റെ അവശിഷ്ടങ്ങള്‍ പോലും കാണാന്‍കഴിയാത്ത അവസ്ഥയാണ്. റബ്ബര്‍തോട്ടത്തിലേക്കാണ് മണ്ണിടിഞ്ഞുവീണത്. നെല്ലിയമ്പതിക്കുതാഴെ നെന്മാറ പേ!ാത്തുണ്ടിഡാമിലേയ്ക്കു പേ!ാകുന്ന വഴി ആതനാട് ഉണ്ടായ ഉരുള്‍പ്പെ!ാട്ടലില്‍ തകര്‍ന്ന വീടിനുള്ളില്‍ മൂന്നുമാസം പ്രായമായ കുഞ്ഞും ഒരു പ്രായമായ ആളും കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. നെല്ലിയാമ്പതി വനംവകുപ്പ് ജീവനക്കാരും മറ്റു വകുപ്പുകളുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം സജീവമായി നടക്കുന്നു. ഒ!ാടിട്ട രണ്ടും ഒരു കേ!ാണ്‍ക്രീറ്റ് കെട്ടിടവും ഉള്‍പ്പെടെ മൂന്ന് വീടുകളാണ് ഇവിടെ ഉണ്ടായിരുന്നതെന്നാണ് സൂചന. സംഭവത്തെ തുടരര്‍ന്ന് പരിസരവാസികള്‍ ഒഴിഞ്ഞുപേ!ായതിനാല്‍ വ്യക്തമായ വിവരം ലഭിക്കുന്നില്ല.ഇതുവരെ അഞ്ചുപേരെ മണ്ണിനിടിയില്‍ നിന്നു അഞ്ചുപേ!രെ കണ്ടെത്തി. സൈന്യത്തിന്റെ സഹായത്തോെടയാണ് സംസ്ഥാനത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. സൈന്യത്തിന്റെ രക്ഷാദൗത്യം കൂടുതല്‍ മേഖലകളിലേയ്ക്ക് വ്യാപിപ്പിക്കാന്‍ പ്രതിരോധ മന്ത്രാലയത്തിന് പ്രധാനമന്ത്രി നിര്‍ദേശം നല്‍കി.
തൃശൂര്‍ കുറാഞ്ചേരിയില്‍ ഉരുള്‍പൊട്ടല്‍. 15 പേരെ കാണാനില്ല. ഈരാറ്റുപേട്ട തീക്കോയിക്കുസമീപം രാത്രി വീടിനുമുകളില്‍ മണ്ണിടിഞ്ഞ് വീണ് നാലുമരണം. തൃശൂര്‍ പൂമലയില്‍ വീട് തകര്‍ന്ന് രണ്ടു മരണം. കോഴിക്കോട് കൂടരഞ്ഞിയില്‍ ഉരുള്‍പൊട്ടലില്‍ രണ്ട് പേര്‍ മരിച്ചു. പാലക്കാടും മലപ്പുറത്തുമായി രണ്ട് മരണം. പയ്യന്നൂര്‍ രാമന്തളി ഏറന്‍പുഴയില്‍ മത്സ്യതൊഴിലാളി മരിച്ചു. മലപ്പുറം ഓടക്കയത്ത് ഉരുള്‍പൊട്ടി രണ്ട് ആദിവാസികള്‍ മുങ്ങിമരിച്ചു
പ്രളയദുരന്തം വിഴുങ്ങിയ കേരളത്തെ തകര്‍ത്തെറിഞ്ഞുകൊണ്ട് പെരുമഴ തുടരുകയാണ്. കനത്തമഴയില്‍ വെളളപ്പൊക്കത്തിന് പുറമേ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമെല്ലാം തുടരുമ്പോള്‍ ഇന്നലെയും ഇന്നുമായി 52 പേരാണ് മരിച്ചത്. ഞായറാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് റെഡ് അലേര്‍ട്ട് തുടരുകയാണ്. ജലനിരപ്പ് ഉയര്‍ന്നതോടെ 33 ഡാമുകളാണ് സംസ്ഥാനത്ത് തുറന്നിരിക്കുന്നത്. അഞ്ചു ജില്ലകളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും റിപ്പോര്‍ട്ട് ചെയ്തു.
്പ്രളയം ഏറെ ബാധിച്ചിരിക്കുന്നത് പത്തനംതിട്ട ജില്ലയെയാണ്. പമ്പാതീരം കരകവിഞ്ഞതിനെ തുടര്‍ന്ന് റാന്നി മുതല്‍ ആറന്മുള വരെ വെള്ളക്കെട്ടിലാണ്. രണ്ടാം നിലയിലേക്ക് വരെ വെള്ളം ഉയര്‍ന്നിരിക്കുന്നതിനാല്‍ പലരും ഒറ്റപ്പെട്ടു കിടക്കുകയാണ്. രക്ഷാ പ്രവര്‍ത്തനങ്ങളുമായി നാവികസേനയും ഫയര്‍ഫോഴ്‌സും രംഗത്തുണ്ട്. കോഴിക്കോട്, ഇടുക്കി, പാലക്കാട്, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ ഉരുള്‍പൊട്ടി. നെന്മാറ അളവുശ്ശേരി കാട്ടില്‍ ഉരൂള്‍പൊട്ടി മൂന്ന് വീടുകള്‍ ഒലിച്ചു പോയി. കോഴിക്കോട് മലയോര മേഖലയില്‍ മണ്ണിടിഞ്ഞു. മണ്ണിടിഞ്ഞ് മാവൂര്‍ ഊര്‍ക്കടവില്‍ ഒരു കുട്ടി മരിച്ചു. ഒരാള്‍ ഇപ്പോഴം മണ്ണിനടിയിലാണ്. നാലുപേരെ രക്ഷപ്പെടുത്തി. കൊട്ടാരക്കരഡിണ്ടിഗല്‍ പാതയിലും മണ്ണിടിച്ചിലാണ്. മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ കേന്ദ്ര സേനയെയും കൂടുതല്‍ ഹെലികോപ്റ്ററുകളും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സഹായം അടിയന്തരമായി ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha
























