ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് അരുവിക്കര ഡാമിന്റെ നാല് ഷട്ടറുകള്‍ ഉയര്‍ത്തി

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് അരുവിക്കര ഡാമിന്റെ നാല് ഷട്ടറുകള്‍ ഉയര്‍ത്തി. നേരത്തെ ഷട്ടറുകള്‍ ഉയര്‍ത്തിയ പേപ്പാറ ഡാമില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. 108.99 മീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ്. 110.5 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി.
നെയ്യാര്‍ ഡാമില്‍ ജലനിരപ്പ് ഇന്നലത്തേതില്‍നിന്നു കുറഞ്ഞു. ഇന്നലെ 84.45 മീറ്ററായിരുന്ന ജലനിരപ്പ് ഇന്ന് രാവിലെ 83.95 ആയി താഴ്ന്നു. 84.75 മീറ്ററാണു പരമാവധി സംഭരണ ശേഷി. കാലവര്‍ഷത്തെ തുടര്‍ന്നുണ്ടായ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് താലൂക്ക് അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി കളക്ടര്‍മാരെ ചുമതലപ്പെടുത്തി. പ്രളയക്കെടുതി ഏറെ രൂക്ഷമായ തിരുവനന്തപുരം താലൂക്കില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് വി.ആര്‍. വിനോദ്, ലാന്‍ഡ് അക്വിസിഷന്‍ ഡെപ്യൂട്ടി കളക്ടര്‍ സാം ക്ലീറ്റസ് എന്നിവര്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.
https://www.facebook.com/Malayalivartha
























