എറണാകുളം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍... ആയിരത്തോളം പേര്‍ ആലുവയില്‍ കുടുങ്ങിക്കിടക്കുന്നു, ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു

എറണാകുളം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. പെരിയാറില്‍ ജലനിരപ്പ് ഉയരുന്നതിനെ തുടര്‍ന്ന് ആലുവയും സമീപ പ്രദേശങ്ങളും മുങ്ങുകയാണ്. ദുരിതാശ്വാസ ക്യാന്പുകളില്‍ വെള്ളം കയറിയത് സ്ഥിതിഗതികള്‍ രൂക്ഷമാക്കുന്നു. ആലുവയില്‍ മാത്രം ആയിരത്തോളം ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.
സേനാവിഭാഗങ്ങളെല്ലാം രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തെത്തിയിട്ടുണ്ട്. മേഖലയിലെ ഗതാഗതം പൂര്‍ണമായും തടസപ്പെടുകയും ചെയ്തു.
https://www.facebook.com/Malayalivartha
























