കനത്ത മഴയെ തുടര്‍ന്ന് കൊച്ചി മെട്രൊ സര്‍വീസ് താത്ക്കാലികമായി നിര്‍ത്തിവച്ചു

കനത്ത മഴയെ തുടര്‍ന്ന് കൊച്ചി മെട്രൊ സര്‍വീസ് താത്ക്കാലികമായി നിര്‍ത്തിവച്ചു. മുട്ടംയാര്‍ഡില്‍ വെള്ളം കയറിയതിനെത്തുടര്‍ന്നാണ് സര്‍വീസ് നിര്‍ത്തിയത്. പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ആലുവയ്ക്കും ചാലക്കുടിക്കുമിടയിലെ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്.
ആലുവ അങ്കമാലി പാതയില്‍ വെള്ളം കയറി വാഹന ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്. എറണാകുളം നഗരത്തില്‍ പലയിടത്തും വൈദ്യുതി തടസ്സപ്പെട്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























