സ്ഥിതി ഗതികള്‍ കൈവിടുന്നു...രക്ഷാപ്രവര്‍ത്തനം അടിയന്തരമായി സൈന്യത്തിനെ ഏല്‍പ്പിക്കുക, സംസ്ഥാനത്തിന്റെ കൈയില്‍ നില്‍ക്കുകയില്ലെന്ന് രമേശ് ചെന്നിത്തല

രക്ഷാപ്രവര്‍ത്തനം അടിയന്തരമായി സൈന്യത്തിനെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. നിലവില്‍ സ്ഥിതിഗതികള്‍ സംസ്ഥാനത്തിന്റെ കൈയില്‍ നില്‍ക്കുകയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിനെ ഇക്കാര്യം അറിയിച്ചതായി പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. പത്തനംതിട്ട ജില്ലയിലും ആലുവയിലുമാണ് ഏറ്റവുമധികം പ്രളയക്കെടുതി നേരിടുന്നത്. നിരവധി സ്ഥലങ്ങളിലാണ് ആളുകള്‍ കുടുങ്ങികിടക്കുന്നതും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
പ്രളയദുരന്തം വിഴുങ്ങിയ കേരളത്തെ തകര്‍ത്തെറിഞ്ഞുകൊണ്ട് പെരുമഴ തുടരുകയാണ്. കനത്തമഴയില്‍ വെളളപ്പൊക്കത്തിന് പുറമേ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമെല്ലാം തുടരുമ്പോള്‍ ഇന്നലെയും ഇന്നുമായി 52 പേരാണ് മരിച്ചത്. ഞായറാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് റെഡ് അലേര്‍ട്ട് തുടരുകയാണ്. ജലനിരപ്പ് ഉയര്‍ന്നതോടെ 33 ഡാമുകളാണ് സംസ്ഥാനത്ത് തുറന്നിരിക്കുന്നത്. അഞ്ചു ജില്ലകളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും റിപ്പോര്‍ട്ട് ചെയ്തു.
്പ്രളയം ഏറെ ബാധിച്ചിരിക്കുന്നത് പത്തനംതിട്ട ജില്ലയെയാണ്. പമ്പാതീരം കരകവിഞ്ഞതിനെ തുടര്‍ന്ന് റാന്നി മുതല്‍ ആറന്മുള വരെ വെള്ളക്കെട്ടിലാണ്. രണ്ടാം നിലയിലേക്ക് വരെ വെള്ളം ഉയര്‍ന്നിരിക്കുന്നതിനാല്‍ പലരും ഒറ്റപ്പെട്ടു കിടക്കുകയാണ്. രക്ഷാ പ്രവര്‍ത്തനങ്ങളുമായി നാവികസേനയും ഫയര്‍ഫോഴ്‌സും രംഗത്തുണ്ട്. കോഴിക്കോട്, ഇടുക്കി, പാലക്കാട്, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ ഉരുള്‍പൊട്ടി. നെന്മാറ അളവുശ്ശേരി കാട്ടില്‍ ഉരൂള്‍പൊട്ടി മൂന്ന് വീടുകള്‍ ഒലിച്ചു പോയി. കോഴിക്കോട് മലയോര മേഖലയില്‍ മണ്ണിടിഞ്ഞു. മണ്ണിടിഞ്ഞ് മാവൂര്‍ ഊര്‍ക്കടവില്‍ ഒരു കുട്ടി മരിച്ചു. ഒരാള്‍ ഇപ്പോഴം മണ്ണിനടിയിലാണ്. നാലുപേരെ രക്ഷപ്പെടുത്തി. കൊട്ടാരക്കരഡിണ്ടിഗല്‍ പാതയിലും മണ്ണിടിച്ചിലാണ്. മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു
അതേസമയം, പമ്പയാര്‍ മുറിഞ്ഞൊഴുകുന്നത് കാരണം പത്തനംതിട്ട ജില്ലയിലെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിട്ടുണ്ട്. കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാന്‍ ബോട്ടുകളിലൂടെയും വള്ളങ്ങളിലൂടെയുമുള്ള മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത് ഇതോടെ അസാധ്യമായി മാറുകയാണ്.
ജില്ലയില്‍ ഇതോടെ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ മാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനത്തിനാണ് അധികൃതര്‍ മുന്‍ഗണന നല്‍കുന്നത്. ജനങ്ങളെ വള്ളങ്ങളിലും ബോട്ടുകളിലും രക്ഷിക്കാന്‍ ശ്രമിക്കുന്നവരുടെ മുന്നില്‍ വെല്ലുവിളി ഇവ കരകളിലേക്ക് അടുപ്പിക്കാന്‍ സാധിക്കുന്നില്ലെന്നതാണ്.
21 പേരെ ഇതിനകം ജില്ലയില്‍ നിന്നു മാത്രം വ്യോമസേന രക്ഷപ്പെടുത്തി. ആയിരക്കണക്കിന് ആളുകള്‍ കുടുങ്ങികിടക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha
























