കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി, പ്രതിരോധമന്ത്രി, ധനകാര്യമന്ത്രി എന്നിവരുമായി കഴിഞ്ഞദിവസം രാത്രി കൂടിക്കാഴ്ച നടത്തി

കേരളത്തിലെ പ്രളയത്തെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതിനായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി, പ്രതിരോധമന്ത്രി, ധനകാര്യ മന്ത്രി എന്നിവരുമായി കഴിഞ്ഞദിവസം രാത്രി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും കേരള മുഖ്യമന്ത്രിയുമായി സംസാരിച്ചു.സംസ്ഥാന ഗവണ്‍മെന്റിന് വേണ്ട എല്ലാ അവശ്യസഹായങ്ങളും ലഭ്യമാക്കും. സംസ്ഥാന ഗവണ്‍മെന്റ് ആവശ്യപ്പെട്ടിടത്തൊക്കെ കൂടുതല്‍ ദുരിതാശ്വാസ ടീമുകള്‍ തിരിച്ചിട്ടുണ്ട്.
പത്തനംതിട്ട ജില്ലാകലക്ടറുമായും അല്‍ഫോണ്‍സ് കണ്ണന്താനം ചര്‍ച്ച നടത്തി. റാന്നി, കോഴഞ്ചേരി, ആറന്മുള തുടങ്ങി മറ്റ് പ്രദേശങ്ങളില്‍ വീടുകളില്‍ കൂടുങ്ങിക്കിടക്കുന്നവരെ അടിയന്തിരമായി രക്ഷപ്പെടുത്തണമെന്നും നിര്‍ദ്ദേശിച്ചു. കൂടുതല്‍ സേനയും രക്ഷാ ഉപകരണങ്ങളും അടിയന്തിരമായി പത്തനംതിട്ടയിലേക്ക് തിരിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറിയും അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായും അല്‍ഫോണ്‍സ് കണ്ണന്താനം സംസാരിച്ചു. ഇന്ന് വൈകുന്നേരത്തോടെ അല്‍ഫോണ്‍സ് കണ്ണന്താനം തിരുവനന്തപുരത്ത് എത്തിച്ചേരുകയും ഏകോപനവുമായി ബന്ധപ്പെട്ടവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റിലും ദുരന്തനിവാരണ രക്ഷാ ഓഫീസിലും എന്ത് സഹായത്തിനും അദ്ദേഹത്തെ ലഭ്യമാകുകയും ചെയ്യും.
https://www.facebook.com/Malayalivartha
























