പ്രളയത്തിലകപ്പെട്ടവർക്ക് എന്റെ വീട്ടിലേയ്ക്ക് വരാം; വീട്ടിൽ കറന്‍റ് ഇല്ല, പക്ഷേ അപകടകരമായ രീതിയിൽ വെള്ളം കയറിയിട്ടില്ല! തൊട്ടടുത്തുള്ള സുരക്ഷിത കേന്ദ്രമായി കണ്ട് ആർക്കും ഇവിടേക്ക് വരാം- ടോവിനോ തോമസ്

പ്രളയബാധിതരെ തൃശൂരിലെ ഇരിങ്ങാലക്കുടയിലെ വീട്ടിലേക്ക് സ്വാഗതം ചെയ്ത് നടൻ ടോവിനോ തോമസ്. വീട്ടിൽ കറന്‍റ് ഇല്ല, പക്ഷേ വീട്ടിലേക്ക് അപകടകരമായ രീതിയിൽ വെള്ളം കയറിയിട്ടില്ല. തൊട്ടടുത്തുള്ള സുരക്ഷിത കേന്ദ്രമായി കണ്ട് ആർക്കും ഇവിടേക്ക് വരാവുന്നതാണ്. അതേസമയം, ദയവ് ചെയ്ത് ഇത് ദുരുപയോഗം ചെയ്യരുതെന്നും ടോവിനോ അപേക്ഷിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റ്,
ഞാൻ തൃശൂർ ഇരിങ്ങാലക്കുടയിൽ എന്‍റെ വീട്ടിലാണ് ഉള്ളത്. ഇവിടെ അപകടകരമായ രീതിയിൽ വെള്ളം പൊങ്ങിയിട്ടില്ല. കറന്‍റ് ഇല്ല എന്ന പ്രശ്നം മാത്രമേ ഉള്ളൂ. തൊട്ടടുത്തുള്ള സുരക്ഷിത കേന്ദ്രമായി കണ്ട് ആർക്കും ഇവിടെ വരാവുന്നതാണ്. കഴിയുംവിധം സഹായിക്കും. പരമാവധി പേർക്ക് ഇവിടെ താമസിക്കാം. സൌകര്യങ്ങൾ ഒരുക്കാം. ദയവുചെയ്ത് ദുരുപയോഗം ചെയ്യരുതെന്ന് അപേക്ഷ.
https://www.facebook.com/Malayalivartha
























