കേരളത്തിന് എല്ലാസഹായവും നല്‍കാന്‍ രാജ്യരക്ഷാ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായിവിജയനെ അറിയിച്ചു

അതിരൂക്ഷമായ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ രക്ഷാദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്. കേരളത്തിന് എല്ലാസഹായവും നല്‍കാന്‍ രാജ്യരക്ഷാ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായിവിജയനെ അറിയിച്ചു . ഇന്ന് വീണ്ടും മുഖ്യമന്ത്രി പിണറായിവിജയനുമായി പ്രളയ സ്ഥിതിഗതികളെ കുറിച്ച് ഫോണില്‍ സംസാരിച്ചു. കേരളത്തിലെ ജനങ്ങളുടെസുരക്ഷയ്ക്കും, സ്ഥിതിക്കുമായി പ്രാര്‍ത്ഥിക്കുന്നു' പ്രധാനമന്ത്രി ട്വിറ്ററില്‍കുറിച്ചു.
കേരളത്തിലേയ്ക്ക് കൂടുതല്‍ എന്‍.ഡി.ആര്‍.എഫ്. ടീമുകളെ ഉടന്‍ എത്തിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ്‌സിംഗ് അറിയിച്ചു. പ്രളയകെടുതികള്‍ സംബന്ധിച്ച് കേരള മുഖ്യമന്ത്രിയുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണ്. കേന്ദ്രം സാധ്യമായ എല്ലാസഹായവും ചെയ്യുമെന്നും അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെഅഭ്യര്‍ത്ഥന പ്രകാരം പ്രളയത്തില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ കൂടുതല്‍ ബോട്ടുകളും, ലൈഫ്ജാക്കറ്റുകളും ലഭ്യമാക്കുമെന്ന് രാജ്യരക്ഷാ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ അറിയിച്ചു. വ്യോമസേനയുടെ കൂടുതല്‍ ഹെലികോപ്റ്ററുകളും വിന്യസിക്കുമെന്ന് അവര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























