പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരംകേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി പി.കെ. സിന്‍ഹ അടിയന്തരയോഗം വിളിച്ചു, മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ കേന്ദ്രജല കമ്മിഷന്‍ ചെയര്‍മാന് നിര്‍ദ്ദേശം നല്‍കി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശ പ്രകാരംകേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി പി.കെ. സിന്‍ഹയുടെ അദ്ധ്യക്ഷതയില്‍ ന്യൂഡല്‍ഹിയില്‍ ഇന്ന് ഉന്നതതല യോഗംചേര്‍ന്നു. കര, നാവിക, വ്യോമസേനകളോടും, കോസ്റ്റ്ഗാര്‍ഡ്, എന്‍.ഡി.ആര്‍.എഫ്. എന്നിവയോടും കൂടുതല്‍ സേനാംഗങ്ങള്‍, ബോട്ടുകള്‍ തുടങ്ങിയവ രക്ഷാദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി കേരളത്തിലേയ്ക്ക് ലഭ്യമാക്കാന്‍ യോഗംആവശ്യപ്പെട്ടു. ഭക്ഷണ പാക്കറ്റുകളും, കുടിവെള്ളവും എത്രയും വേഗം ലഭ്യമാക്കും. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ കേന്ദ്ര ജല കമ്മിഷന്‍ ചെയര്‍മാന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























