ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ദൈവത്തെ വിളിച്ചുള്ള നിലവിളികളും കൂട്ട പ്രാര്‍ത്ഥനകളും...കരനാവികവ്യോമ മാര്‍ഗ്ഗങ്ങള്‍ ഇല്ലാതായതോടെ കേരളം നേരിടുന്നത് അസാധാരണ സാഹചര്യം..ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്കുള്ള മുഴുവന്‍ ബസുകളും റദ്ദാക്കി; ഭൂരിഭാഗം തീവണ്ടികളും ഇന്ന് ഓടില്ല

കേരളം ഒറ്റപ്പെട്ടു. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ദൈവത്തെ വിളിച്ചുള്ള നിലവിളികളും കൂട്ട പ്രാര്‍ത്ഥനകളും. വിമാനത്താവളങ്ങള്‍ അടച്ചതോടെ കാര്യങ്ങള്‍ കൈവിട്ട നിലയിലാണ്. ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്കുള്ള ബസ് സര്‍വീസുകള്‍ പൂര്‍ണമായും നിലച്ചു. വ്യാഴാഴ്ച രാത്രി കര്‍ണാടക ആര്‍.ടി.സി.യുടെ മൂന്നു ബസുകള്‍ പാലക്കാട്ടേക്ക് സര്‍വീസ് നടത്തിയതൊഴിച്ചാല്‍ തെക്കല്‍ ജില്ലകളിലേക്കും വടക്കന്‍ജില്ലകളിലേക്കുമുള്ള ബസ് സര്‍വീസുകള്‍ പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്. കേരള ആര്‍.ടി.സി. മുഴുവന്‍ സര്‍വീസുകളും നിര്‍ത്തിവച്ചു. സ്വകാര്യ ബസുകളും സര്‍വീസ് നടത്തിയില്ല.
അതേസമയം വെള്ളപ്പൊക്കം കാരണം ഇന്ന് കേരളത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും തീവണ്ടികള്‍ ഓടില്ല. തിരുവനന്തപുരം എറണാകുളം റൂട്ടില്‍( കോട്ടയം വഴി) നാല് മണിവരെ തീവണ്ടികള്‍ ഓടില്ല. എറണാകുളംഷൊര്‍ണൂര്‍ പാലക്കാട് റൂട്ടിലും നാല് മണിവരെ ഓടില്ല. പാലക്കാട് ഷൊര്‍ണൂര്‍, ഷൊര്‍ണൂര്‍കോഴിക്കോട് റൂട്ടില്‍ നാല് മണിവരെ തീവണ്ടി സര്‍വീസ് ഉണ്ടാവില്ല. തിരുവനന്തപുരംഎറണാകുളം(ആലപ്പുഴ വഴി),തിരുവനന്തപുരംതിരുനെല്‍വേലി( നാഗര്‍കോവില്‍ വഴി) റൂട്ടുകളില്‍ വേഗം നിയന്ത്രിച്ച് തീവണ്ടികള്‍ ഓടും.
രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ ഹെലികോപ്ടറുകളും ബോട്ടുകളും എത്തുമെന്ന് മുഖ്യമന്ത്രി. കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തും. ഇവര്‍ക്ക് വെള്ളവും ഭക്ഷണവും എത്തിക്കാന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങണം. ഫണ്ട് സര്‍ക്കാര്‍ നല്‍കും. ഒറ്റപ്പെട്ടുപോയവരെ പൂര്‍ണ്ണമായും ഒഴിപ്പിക്കാനായിട്ടില്ല . ഒഴിപ്പിക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തും
വയനാടിലെ തോട്ടം തൊഴിലാളികളും, ആദിവാസികള്‍ക്കും സൗജന്യ റേഷന്‍ നല്‍കും. രക്ഷിച്ചവരെ ഉയര്‍ന്ന ഇടങ്ങളില്‍ പാര്‍പ്പിക്കേണ്ടി വരും. കളക്ടര്‍മാര്‍ ഇത് ചെയ്യണം. പെരിയാറും മൂവാറ്റുപുഴയാറും കരകവിഞ്ഞതിനെ തുടര്‍ന്ന് വിവിധ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കുന്നതിനുള്ള സമഗ്ര രക്ഷാപ്രവര്‍ത്തനം രാവിലെ ആരംഭിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനായി പൂന്തുറയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ പത്തനംതിട്ടയിലും എറണാകുളത്തും എത്തിയിട്ടുണ്ട്. പൊലീസും ഫയര്‍ഫോഴ്‌സും സന്നദ്ധ പ്രവര്‍ത്തകരും ഒപ്പമുണ്ടാകും. വ്യോമസേനയുടെ 23 ഹെലികോപ്റ്ററുകള്‍ രണ്ട് ചെറു വിമാനങ്ങളും 250 ബോട്ടുകളുമാണ് രക്ഷാ പ്രവര്‍ത്തനത്തിന് ഇറങ്ങിയിരിക്കുന്നത്. കുത്തൊഴുക്കുള്ള സ്ഥലങ്ങളില ഹെലികോപ്ടറുകളാണ് ഉപയോഗിക്കുന്നത്. 
മിക്കയിടത്തും പാളത്തില്‍ വെള്ളം കയറിയിരിക്കുന്നതിനാല്‍ റെയില്‍വേ അറിയിപ്പ് ശ്രദ്ധിച്ച് മാത്രമേ ജനങ്ങള്‍ യാത്രക്ക് ഒരുങ്ങാവൂ എന്ന് റെയില്‍വേ അറിയിച്ചു. ഞായറാഴ്ചവരെ കനത്തമഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. അതിജാഗ്രത വേണ്ടതിനാല്‍ എട്ടുജില്ലകളില്‍ വെള്ളിയാഴ്ച റെഡ് അലര്‍ട്ടും മൂന്നുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. എന്നാല്‍ 19, 20 തീയതികളില്‍ മഴ കുറയാന്‍ സാധ്യതയുള്ളതായും കാലാവസ്ഥാനിരീക്ഷണകേന്ദ്രം വിലയിരുത്തുന്നു. സൈന്യം ശക്തമായി ഇടപെട്ടു തുടങ്ങി. പ്രളയത്തെ തുടര്‍ന്ന് വീടുകളിലും ഫഌറ്റുകളിലുമായി കുടുങ്ങി കിടക്കുന്നവര്‍ക്ക് സൈന്യം ഭക്ഷണപ്പൊതികള്‍ എത്തിക്കാന്‍ തുടങ്ങി. എറണാകുളം ജില്ലയിലെ ആലുവയിലും അങ്കമാലിയിലുമാണ് ഹെലികോപ്ടറുകളില്‍ കൂടി ഭക്ഷണം വിതരണം ചെയ്യുന്നത്. പത്തനംതിട്ട ജില്ലയിലെ ആന്മുള, കോഴഞ്ചേരി ഭാഗങ്ങളില്‍ ഒറ്റപ്പെട്ടവര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിനായി തിരുവനന്തപുരത്തുനിന്നും 500 പേര്‍ക്കുള്ള ഭക്ഷണവുമായി ആദ്യ ഹെലികോപ്ടര്‍ ഏഴുമണിയോടെ എത്തിയിട്ടുണ്ട്.
അതേസമയം, സര്‍ക്കാരും കരനാവികവായു സേനകള്‍കളും ദുരന്ത നിവാരണ സേനയും ഫയര്‍ഫേഴസും ചേര്‍ന്ന് കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനത്തിന് തുടക്കംകുറിച്ചിട്ടുണ്ട്. എറണാകുളത്ത് രാവിലെ അഞ്ചു മുതലും പത്തനംതിട്ടയില്‍ ആറുമുതലുമാണ് രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചത്.
https://www.facebook.com/Malayalivartha



























