ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും.... ജനുവരി 9 നാകും പുതിയ ചീഫ് ജസ്റ്റിസായി സെന്‍ ചുമതലയേല്‍ക്കുക

കൊളീജിയം ശുപാര്‍ശ അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പ്രകാരം ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും. മേഘാലയ ഹൈക്കോടി ചീഫ് ജസ്റ്റിസാണ് നിലവില്‍ സൗമെന്‍ സെന്‍. ജനുവരി 9 നാകും പുതിയ ചീഫ് ജസ്റ്റിസായി സെന്‍ ചുമതലയേല്‍ക്കുക.
ഡിസംബര്‍ 18 നാണ് ജസ്റ്റിസ് സൗമെന്‍ സെന്നിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആക്കാനായി സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ നല്‍കിയത്. കേരള ഹൈക്കോടതിയുടെ നിലവിലെ ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍ ജനുവരി ഒമ്പതിന് വിരമിക്കുന്ന ഒഴിവിലേക്കാണ് സെന്‍ എത്തുന്നത്.
ജസ്റ്റിസ് സെന്‍ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റത് 2025 ഒക്ടോബറിലാണ് . 2011 ലാണ് ജസ്റ്റിസ് സെന്‍ കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റു. അതിന് മുമ്പ് രണ്ട് പതിറ്റാണ്ടു കാലം കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകനായിരുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, സെബി, സിഡ്ബി തുടങ്ങി പ്രധാനപ്പെട്ട സാമ്പത്തിക സ്ഥാപനങ്ങളുടെ അഭിഭാഷകനായിരുന്നു ജസ്റ്റിസ് സെന്‍. അതേസമയം
സുപ്രീം കോടതിയിലേക്ക് ഉയര്‍ത്തപ്പെട്ടില്ലെങ്കില്‍ ജസ്റ്റിസ് സൗമെന്‍ സെന്‍ 2027-ജൂലൈ 26 ന് വിരമിക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha



























