ദൃശ്യ കൊലക്കേസ് പ്രതി മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയിട്ട് നാലു ദിവസം പിന്നിട്ടു... പ്രതി സംസ്ഥാനം വിട്ടിട്ടില്ലെന്ന നിഗമനത്തില്‍ പോലീസ്

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയിട്ട് നാലു ദിവസം പിന്നിട്ടു. ഇതുവരേയും പ്രതിയെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
പ്രതി സംസ്ഥാനം വിട്ടിട്ടില്ലെന്ന നിഗമനത്തില്‍ പോലീസ്. സ്വദേശമായ പെരിന്തൽമണ്ണയിലോ, ബന്ധുക്കളുടെ അടുത്തോ പ്രതി എത്തിയിട്ടില്ല. പുറത്തു നിന്നും ഇയാള്‍ക്ക് സഹായമൊന്നും കിട്ടിയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. സിസിടിവി ദൃശ്യങ്ങളിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
വിനീഷിനായി കഴിഞ്ഞ ദിവസം ലുക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ടായിരുന്നു. റയില്‍വേ സ്റ്റേഷനുകളിലും ,ബസ് സ്റ്റാന്‍റുകളിലും പരിശോധന തുടരുന്നുണ്ട്.
അതേസമയം തിങ്കളാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് വിനീഷ് ശുചിമുറിയുടെ ചുമര് തുരന്ന് രക്ഷപ്പെട്ടത്. ഇത് രണ്ടാം തവണയാണ് വിനീഷ് രക്ഷപ്പെടുന്നത്.
"
https://www.facebook.com/Malayalivartha



























