പുകവലി എതിർത്തതിന് വര്‍ക്കലയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ട കേസ്... പ്രതിക്കെതിരെ കുറ്റപത്രം

2025 നവംബർ 2 നാണ് സംഭവം നടന്നത്. തിരുവനന്തപുരം ഭാഗത്തേക്ക് വന്ന കേരള എക്സ്പ്രസിലെ ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ നിന്നാണ് യുവതിയെ തള്ളിയിട്ടത്. തിരുവനന്തപുരം സ്വദേശിയായ 19-കാരിക്കാണ് ഗുരുതര പരിക്കേറ്റത്. തലയ്ക്കും കൈകാലുകള്‍ക്കുമാണ് മാരക പരിക്കേറ്റത്.
വര്‍ക്കല അയന്തി ഭാഗത്ത് വച്ച് യുവതിയെ പുറത്തേക്ക് തള്ളി ഇടുകയായിരുന്നു. മദ്യപിച്ച് കമ്പാര്‍ട്ട്മെന്റില്‍ കയറിയ പ്രതിയാണ് പ്രശ്നമുണ്ടാക്കിയത്. പുകവലി ചോദ്യം ചെയ്തതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. പിന്നീട് കൊച്ചുവേളിയില്‍ വച്ച് പ്രതിയെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. കംപാർട്ട്മെന്റിലെ
ബാത്റൂമില്‍ നിന്ന് പുറത്ത് വരുമ്പോഴായിരുന്നു അതിക്രമം. രണ്ട് യുവതികള്‍ക്ക് നേരെയായിരുന്നു പ്രതിയുടെ ആക്രമണം. യുവതിയെ നടുവിന് ചവിട്ടി വീഴ്ത്തുകയായിരുന്നു എന്ന ദൃക്‌സാക്ഷിയായ സഹയാത്രികയുടെ മൊഴിയടക്കം കുറ്റപത്രത്തിലുണ്ട്. വാതിലില്‍ പിടിച്ചു നിന്നതിനാല്‍ താന്‍ വീഴാതെ രക്ഷപ്പെടുകയായിരുന്നുവെന്നും അവ രുടെ പോലീസ് മൊഴിയിൽ പറയുന്നു. ട്രെയിനിലെ യാത്രക്കാര്‍ തന്നെയാണ് പ്രതിയെ പിടികൂടി പോലീസില്‍ ഏല്പിച്ചത്. "
https://www.facebook.com/Malayalivartha



























