പ്രളയക്കെടുതിയില്‍ ഒറ്റപ്പെട്ടുപോയവര്‍ക്ക് രക്ഷപ്പെടാനുള്ള ഒരു കച്ചിത്തുരുമ്പ്

കേരളം ഒരു നൂറ്റാണ്ടിനപ്പുറം മഹാപ്രളയത്തിലാണ്. സുരക്ഷിതരെന്നു കരുതിയ ഓരോരുത്തരും വെള്ളത്തിനു മുകളില്‍ നിന്ന് രക്ഷിക്കാനായി നിലവിളിക്കുകയാണ്. ഈ ഹൈടെക് യുഗത്തില്‍ ബന്ധപ്പെടാന്‍ ലോകത്തെ എല്ലാം അറിയിക്കാന്‍ സര്‍വ സന്നാഹമായ മൊബൈല്‍ ഫോണ്‍ കൈയ്യിലുണ്ടെങ്കിലും അതിന്റെ ബാറ്ററി തീര്‍ന്നു പോയാല്‍ എന്തു ചെയ്യും. ഈ സമയത്താണ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ ചില കാര്യങ്ങള്‍ അറിയേണ്ടത്.
പുറംലോകവുമായുള്ള ആശയവിനിമയം മുറിയാതെ സൂക്ഷിക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്. അത്യാവശ്യ ഫോണ്‍ നമ്പറുകളെല്ലാം എഴുതി കൈയ്യില്‍ സൂക്ഷിക്കണം. ലാന്‍ഡ് ഫോണുകള്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ കഴിയുന്നതും അതു ഉപയോഗിക്കുവാന്‍ ശ്രമിക്കുക. മൊബൈല്‍ ഫോണുകള്‍ ഓഫ് ആക്കി വയ്ക്കുക.
സ്മാര്‍ട്ട് ഫോണുകള്‍ കഴിയുന്നതും ഉപയോഗിക്കാതിരിക്കുക. പകരം ചെറിയഫോണുകള്‍ ഉപയോഗിക്കേണ്ടതാണ്. കാരണം ചെറിയ ഫോണില്‍ ചാര്‍ജ്ജ് നില്‍ക്കും. ഒരു സമയം ഒരു ഫോണ്‍ മാത്രം ഉപയോഗിക്കുക. കാരണം ഒന്നില്‍ ചാര്‍ജ് തീര്‍ന്നാലും മറ്റൊന്ന് ഉപയോഗിക്കാന്‍ സാധിക്കും
നെറ്റ് ഓണ്‍ ആക്കാതെ പരമാവധി എസ്എംഎസ് വഴി സന്ദേശങ്ങള്‍ കൈമാറുക. ലൊക്കേഷന്‍ പങ്കുവയ്ക്കാം. സ്മാര്‍ട്ട്‌ഫോണുകളുള്ളവര്‍ നില്‍ക്കുന്നയിടത്തിന്റെ ലൊക്കേഷന്‍ ലിങ്ക് മറ്റുള്ളവരുമായി പങ്കുവയ്ക്കുക. ലൊക്കേഷന്‍ വാട്‌സ് ആപ്പ് ചാറ്റ് തുറന്ന് അതിലെ അറ്റാച്ച് ബട്ടണ്‍ അമര്‍ത്തുക.

അതില്‍ ലൊക്കേഷന്‍ ഓപ്ഷന്‍ തിരഞ്ഞെടുത്ത് send your current location ഓപ്ഷന്‍ തിരഞ്ഞെടുക്കുക
ലൈവ് ലൊക്കേഷന്‍ അയയ്ക്കാതിരിക്കുക. അത് കൂടുതല്‍ ബാറ്ററി ചാര്‍ജ് നഷ്ടത്തിനിടയാക്കും
https://www.facebook.com/Malayalivartha



























