വെള്ളക്കെട്ടില്‍ കുടുങ്ങി കെഎസ്ആര്‍ടിസി ബസ്... ദീര്‍ഘദൂര സര്‍വ്വീസുകള്‍ നിലച്ചു

കനത്ത മഴയില്‍ റോഡില്‍ വെള്ളം കയറിയതിനാല്‍ കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വ്വീസുകള്‍ നിലച്ചു റോഡുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ഭാഗങ്ങളിലേക്ക് എറണാകുളത്തുനിന്നുള്ള ദീര്‍ഘദൂര സര്‍വിസുകള്‍ പലതും നിര്‍ത്തിവെച്ചു. തൃശൂര്‍, കോട്ടയം, കുമളി, മൂന്നാര്‍, ഷൊര്‍ണൂര്‍ ഭാഗങ്ങളിലേക്കുള്ള സര്‍വിസുകളും വെട്ടിക്കുറച്ചു.

ആലപ്പുഴ ദേശീയപാത വഴി തിരുവനന്തപുരത്തേക്ക് ഭാഗികമായി സര്‍വിസ് നടത്തുന്നുണ്ട്. പലസ്ഥലങ്ങളിലേക്കും പോയ ബസുകള്‍ തിരിച്ചുവരാനാകാതെ കുടുങ്ങിക്കിടക്കുകയാണ്. കോഴിക്കോടേക്ക് എറണാകുളത്തു നിന്ന് പുറപ്പെട്ട മൂന്നുബസ് റോഡുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് പാതിവഴിയില്‍ പിടിച്ചിട്ടു. ഹോസ്റ്റലുകളും കോളജുകളും അടിയന്തരമായി അടച്ചതിനെത്തുടര്‍ന്ന് വിദ്യാര്‍ഥികളടക്കമുള്ളവരാണ് കൂടുതലായും കെ.എസ്.ആര്‍.ടി.സിയെ ആശ്രയിച്ചിരുന്നത്. ഇവരില്‍ പലര്‍ക്കും പാതിവഴിയില്‍ യാത്ര ഉപേക്ഷിക്കേണ്ടിവന്നു.
അതേസമയം, ദുരിതാശ്വാസ ക്യാമ്പുകളില്‍ സഹായമെത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി ഓടുന്നുണ്ട്. ക്യാമ്പുകളിലേക്ക് ആളുകളെ എത്തിക്കാനും സാധനസാമഗ്രികള്‍ കൊണ്ടുവരാനും ദുരിതാശ്വാസപ്രവര്‍ത്തകരെ എത്തിക്കാനും ബസ് വിട്ടുകൊടുത്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha



























