ശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തു സര്‍വീസ് നടത്തുന്ന പാസഞ്ചര്‍ ഉള്‍പ്പെടെയുള്ള മിക്ക ട്രെയിനുകളും റദ്ദാക്കി

ശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തു സര്‍വീസ് നടത്തുന്ന പാസഞ്ചര്‍ ഉള്‍പ്പെടെയുള്ള മിക്ക ട്രെയിനുകളും റദ്ദാക്കി. തിരുവനന്തപുരത്തുനിന്നു കോട്ടയം വഴി എറണാകുളത്തേയ്ക്കും എറണാകുളത്തുനിന്നു ഷൊര്‍ണൂര്‍ വഴി പാലക്കാട്ടേയ്ക്കുമുള്ള ട്രെയിനുകള്‍ ഓടുന്നതു വെള്ളിയാഴ്ച വൈകിട്ട് നാലു വരെ നിര്‍ത്തിവച്ചതായി റെയില്‍വേ അറിയിച്ചു. തിരുവനന്തപുരത്ത് റെയില്‍വേ സ്‌റ്റേഷനില്‍ ടിക്കറ്റ് നല്‍കുന്നതു നിര്‍ത്തിവച്ചു.
വെള്ളം കയറിയതിനാല്‍ അങ്കമാലിക്കും ആലുവയ്ക്കും ഇടയില്‍ ബ്രിഡ്ജ് നന്പര്‍ 176 ലൂടെ തീവണ്ടികള്‍ കടത്തിവിടുന്നതു താത്കാലികമായി നിര്‍ത്തിവച്ചു. ബുധനാഴ്ച പുറപ്പെട്ട മൂന്നു ട്രെയിനുകളുടെ ഓട്ടം പുനഃക്രമീകരിച്ചു. ബുധനാഴ്ച ഹൂബ്ലിയില്‍ നിന്നു പുറപ്പെട്ട ഹൂബ്ലി കൊച്ചുവേളി എക്‌സ്പ്രസ് തൃശൂര്‍ വരെ മാത്രമേ സര്‍വീസ് നടത്തുകയുള്ളു. ചെന്നൈ സെന്‍ട്രലില്‍നിന്നു പുറപ്പെട്ട ചെന്നൈ തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് പാലക്കാട് ജംഗ്ഷനില്‍ ഓട്ടം നിര്‍ത്തും. കാരയ്ക്കലില്‍ നിന്നു പുറപ്പെട്ട കാരയ്ക്കല്‍ എറണാകുളം എക്‌സ്പ്രസ് പാലക്കാട് ജംഗ്ഷന്‍ വരെ മാത്രമേ സര്‍വ്വീസ് നടത്തുകയുള്ളൂ.
വ്യാഴാഴ്ചയുള്ള മൂന്നു ട്രെയിനുകളുടെ സര്‍വീസ് ഭാഗികമായി റദ്ദാക്കി. കൊച്ചുവേളി ഹൂബ്ലി എക്‌സ്പ്രസിന്റെ സര്‍വീസ് കൊച്ചുവേളി മുതല്‍ തൃശൂര്‍ വരെ റദ്ദാക്കി. തൃശൂരില്‍ നിന്നാണ് ഈ തീവണ്ടിയുടെ സര്‍വീസ് ആരംഭിക്കുക. തിരുവനന്തപുരം ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിന്റെ തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ഓട്ടം റദ്ദാക്കി. തീവണ്ടി പാലക്കാട് ജംഗ്ഷനില്‍ നിന്നു പുറപ്പെടും. എറണാകുളം കാരയ്ക്കല്‍ എക്‌സ്പ്രസ് എറണാകുളത്തിനും പാലക്കാടിനും ഇടയില്‍ ഓടില്ല. പാലക്കാട് ജംഗ്ഷനില്‍ നിന്നാണ് സര്‍വീസ് ആരംഭിക്കുക.
രണ്ടു ട്രെയിനുകള്‍ വഴി തിരിച്ചുവിടുകയും മൂന്നു ട്രെയിനുകളുടെ ഓട്ടം നിയന്ത്രിക്കുകയും ചെയ്തു. 14 നു മുംബൈ സിഎസ്എംടിയില്‍ നിന്നും തിരിച്ച മുംബൈ കന്യാകുമാരി ജയന്തി എക്‌സ്പ്രസ് ഈറോഡ്, ഡിണ്ടിഗല്‍, മധുര ജംഗ്ഷന്‍ വഴി തിരിച്ചുവിട്ടു. 15 നു കഐസ്ആര്‍ ബംഗളുരുവില്‍ നിന്നു പുറപ്പെട്ട ബംഗളുരു കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസ് സേലം, നാമക്കല്‍, ഡിണ്ടിഗല്‍, തിരുനല്‍വേലി വഴി തിരിച്ചുവിടും. 15 നു മംഗലാപുരം ജംഗ്ഷനില്‍ നിന്നു പുറപ്പെട്ട മംഗലാപുരം തിരുവനന്തപുരം മാവേലി എക്‌സ്പ്രസ് ഷൊര്‍ണൂര്‍ ജംഗ്ഷനില്‍ നിര്‍ത്തിയിടും. 15 നു മംഗലാപുരം ജംഗ്ഷനില്‍ നിന്നു പുറപ്പെട്ട മംഗലാപുരം തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ് ഷൊര്‍ണൂര്‍ ജംഗ്ഷനില്‍ നിര്‍ത്തിയിടും. 16 നു ഗുരുവായൂരില്‍ നിന്നു പുറപ്പെട്ട ഗുരുവായൂര്‍ തിരുവനന്തപുരം ഇന്റര്‍സിറ്റി വഴി തിരിച്ചുവിടും.
അങ്കമാലി ആലുവ റൂട്ടില്‍ ഒരു ട്രാക്കിലൂടെ മാത്രം സര്‍വീസ് നടക്കുന്നതിനാല്‍ വ്യാഴാഴ്ച അഞ്ചു തീവണ്ടികള്‍ വൈകിയോടുകയാണ്. 15 നു മധുരയില്‍ നിന്നു തിരിച്ച മധുര തിരുവനന്തപുരം അമൃത എക്‌സ്പ്രസ്, 14 നു ഹസ്രത്ത് നിസാമുദീനില്‍നിന്നു തിരിച്ച ഹസ്രത്ത് നിസാമുദീന്‍ തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ്, 15 നു കഐസ്ആര്‍ ബംഗളൂരുവില്‍ നിന്നു തിരിച്ച കഐസ്ആര്‍ ബംഗളുരു കൊച്ചുവേളി എക്‌സ്പ്രസ്, 14 നു ഹസ്രത്ത് നിസാമുദീനില്‍ നിന്നു തിരിച്ച ഹസ്രത്ത് നിസാമുദീന്‍ എറണാകുളം മില്ലേനിയം എക്‌സ്പ്രസ്, 15 നു ചെന്നൈ സെന്‍ട്രലില്‍ നിന്നു തിരിച്ച ചെന്നൈ തിരുവനന്തപുരം മെയില്‍ എന്നിവയാണു വൈകിയോടുന്നത്.
https://www.facebook.com/Malayalivartha



























