Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍


ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും.... ജനുവരി 9 നാകും പുതിയ ചീഫ് ജസ്റ്റിസായി സെന്‍ ചുമതലയേല്‍ക്കുക


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ

സംസ്ഥാനത്ത് ദുരിതാശ്വാസ കാമ്പുകളില്‍ കഴിയുന്നത് ആയിരക്കണക്കിന് പേർ ; ദുരിതാശ്വാസ ക്യാമ്പുകളിലെ കൈക്കുഞ്ഞുള്ള അമ്മമാർ ജാഗ്രത പുലര്‍ത്തേണ്ടത് ഇങ്ങനെ ...

17 AUGUST 2018 02:17 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് കനത്ത മഴ ഇപ്പോഴും തുടരുകയാണ്. ആയിരക്കണക്കിന് പേരാണ് ദുരിതാശ്വാസ കാമ്പുകളില്‍ കഴിയുന്നത്. ഈ അവസ്ഥയില്‍ കൈക്കുഞ്ഞങ്ങളുള്ള അമ്മമാര്‍ ജാഗ്രത പുലര്‍ത്തേണ്ടത് ഈ അത്യാവശ്യമാണ്. ദുരിതാശ്വാസ ക്യാമ്ബുകളില്‍ കഴിയുന്ന കൈക്കുഞ്ഞുങ്ങളുള്ള അമ്മമാര്‍ ശ്രദ്ധിക്കേണ്ട മൂന്നു പ്രധാന കാര്യങ്ങള്‍ എന്തൊക്കെയെന്ന് ഡോക്ടര്‍ നെല്‍സണ്‍ ജോസഫ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ-

കൈക്കുഞ്ഞുങ്ങളുള്ള അമ്മമാരെക്കുറിച്ച്‌ ഒരുപാട് മെസ്സേജ് വരുന്നുണ്ട്. കുഞ്ഞുങ്ങളെക്കുറിച്ച്‌ ഓര്‍ത്ത് ഒരുപാട് പരിഭ്രമിക്കേണ്ട. ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക.പരിമിതമായ സൗകര്യത്തില്‍ നിന്നുകൊണ്ട് നമുക്കുതന്നെ ചെയ്യാവുന്നവയാണ്. ഏറ്റവും മിനിമം ശ്രദ്ധിക്കേണ്ടത് മൂന്ന് കാര്യങ്ങളാണ്. അതില്‍ മൂന്നാമത്തേത് കുഞ്ഞ് തനിയെ ചെയ്തുകൊള്ളും.

1. നവജാത ശിശുക്കള്‍ തൊട്ട് ഒന്നും രണ്ടും മാസമായ വാവകള്‍ വരെ നേരിടാന്‍ സാദ്ധ്യതയുള്ള ഒന്നാമത്തെ പ്രശ്നം ശരീരതാപനില താഴ്ന്നുപോകാനിടയുണ്ടെന്നതാണ്. അല്പമൊന്ന് ശ്രദ്ധിച്ചാല്‍ ഇത് തടയാവുന്നതാണ്.

- കുഞ്ഞിന്‍്റെ വസ്ത്രങ്ങള്‍ ഈര്‍പ്പമില്ലാത്തതാവണം ( മഴയത്ത് ഇത് സാധിക്കാനാണ് ഏറ്റവും പ്രയാസമെന്നറിയാം , എങ്കിലും ശ്രമിക്കുക.. പ്ലാസ്റ്റിക് കവറുകളിലോ മറ്റോ ഉണങ്ങിയവ ഭദ്രമായി സൂക്ഷിക്കാവുന്നതാണ്.)

- കുഞ്ഞിനെ വസ്ത്രമിടുവിക്കുമ്ബോള്‍ കൈകളും കാലുകളും കവര്‍ ചെയ്യുന്നത് ഉചിതമാണ് (നവജാതശിശുക്കളുടേത് പ്രത്യേകിച്ചും)

- കംഗാരു മദര്‍ കെയര്‍ - അഥവാ കുഞ്ഞിനെ അമ്മയുടെ / പരിചാരകന്‍്റെ നെഞ്ചോട് ചേര്‍ത്തുവച്ച്‌ പരിചരിക്കുന്ന അവസ്ഥ. ഇതിന്‍്റെ പ്രധാന ഘടകങ്ങള്‍ ഇവയാണ്.അമ്മയുടെ സ്‌തനങ്ങള്‍ക്കിടയിലായി കുഞ്ഞിനെ കമിഴ്ത്തി കിടത്തുന്നു. തല ഒരു വശത്തേക്കും അല്‍പ്പം മുകളിലേക്കും ചരിഞ്ഞിരിക്കാന്‍ ശ്രദ്ധിക്കണം. ഇത് ശ്വാസനാളം തുറന്നിരിക്കാന്‍ സഹായിക്കും.

കുഞ്ഞിന്റെ കാലുകള്‍ 'W' ആകൃതിയില്‍ വളഞ്ഞ് അമ്മയുടെ ഉദരഭാഗത്ത് ഇരുവശത്തെക്കുമാണെന്ന് ഉറപ്പുവരുത്തണം. കുഞ്ഞിന്റെ അരമുതല്‍ കീഴോട്ട് വീതിയുള്ള ഒരു തുണികൊണ്ട് അമ്മയോടൊപ്പം ചുറ്റിവയ്ക്കുന്നത് നല്ലതാണ്.ഇതിനുശേഷം അമ്മയെയും കുഞ്ഞിനെയും ഒരുമിച്ച്‌ മൂടുന്ന രീതിയിലെ വസ്ത്രം ധരിക്കാവുന്നതാണ്. കുഞ്ഞിന്റെ തലഭാഗം മൂടതിരിക്കാന്‍ ശ്രദ്ധിക്കണം

2. ഭക്ഷണം - അമ്മിഞ്ഞപ്പാല്‍ തന്നെയാണ് കുഞ്ഞിന് ഏറ്റവും എളുപ്പം കിട്ടാവുന്ന ശുദ്ധമായ ഭക്ഷണം. അതിന് അമ്മയ്ക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കണം. അതായത് വീട്ടിലൊരു അമ്മയുണ്ടെങ്കില്‍, നവജാത ശിശുവുണ്ടെങ്കില്‍ നിങ്ങളുടെ ഭക്ഷണത്തിന്‍്റെ വീതം വയ്പില്‍ ആദ്യ പ്രയോറിറ്റി അമ്മയ്ക്കാണ് എന്ന് ചുരുക്കം.

മുലപ്പാല്‍ കുടിക്കുന്ന കുഞ്ഞിന് വെള്ളം വഴി പകരാന്‍ സാദ്ധ്യതയുള്ള ഒട്ടുമിക്ക രോഗങ്ങളും ഒഴിവാക്കാനാവുമെന്നത് പ്രത്യേകം ശ്രദ്ധിക്കുക.

മുന്‍പ് പറഞ്ഞ കംഗാരു മദര്‍ കെയറിന്‍്റെ സമയത്തും മുലയൂട്ടലിന്‍്റെ സമയത്തും ആവശ്യമായ സ്വകാര്യത ഉറപ്പ് വരുത്താനും അമ്മയെയും കുഞ്ഞിനെയും കംഫര്‍ട്ട് നല്‍കി ഇരുത്താനും ഉള്ള ഉത്തരവാദിത്വം കൂടെയുള്ളവര്‍ക്കാണ്. പുറത്തെ സ്ഥിതി ഓര്‍മിക്കുമ്ബൊ ഇതിനെക്കാള്‍ ദുഷ്കരമായത് ഒന്നുമുണ്ടാകില്ല. എങ്കിലും..

3. ഉറക്കം - വയറ് നിറഞ്ഞാല്‍ ഈ വികൃതികള്‍ അമ്മയുടെ നെഞ്ചിനോട് ചേര്‍ന്നുകിടന്ന് ഉറങ്ങിക്കൊള്ളും. കുഞ്ഞ് ഉണര്‍ന്ന് കരയുന്നതെല്ലാം അസുഖത്തിനാണെന്ന് കരുതേണ്ട. ശരീരം നനയുന്നതും തണുപ്പടിക്കുന്നതുമെല്ലാം അവര്‍ക്ക് അസ്വസ്ഥതയുണ്ടാക്കാം. ശാന്തമായ അമ്മയുടെ ഗര്‍ഭപാത്രമല്ലല്ലോ പുറത്ത്...

മുലയൂട്ടിയാല്‍ തോളത്തിട്ട് നന്നായി തട്ടി (അമ്മയ്ക്ക് നഴ്സുമാരോ പ്രസവമെടുത്ത ഡോക്ടറോ പറഞ്ഞുകൊടുത്തിട്ടുണ്ടാവും) ഗ്യാസ് കളയാന്‍ മറക്കരുത്. അതുകൊണ്ടുതന്നെ കുറെയധികം കരച്ചിലുകള്‍ കുറഞ്ഞുകിട്ടും.

ദുരിതാശ്വാസ ക്യാമ്ബുകളിലും മറ്റും കഴിയുന്നവര്‍ നവജാതശിശുക്കളെയും കൈക്കുഞ്ഞുങ്ങളെയും കൊഞ്ചിക്കുന്നതില്‍ നിന്ന് താല്‍ക്കാലികമായെങ്കിലും വിട്ടുനില്‍ക്കുന്നത് ഉചിതമാണ്. കാരണം അറിയാമല്ലോ. ഇന്‍ഫെക്ഷനുകള്‍ കുഞ്ഞിനു ലഭിക്കാതിരിക്കാന്‍ തന്നെ..

ഓര്‍മിക്കുക. ലോകാവസാനമാണെങ്കിലും ഒരു കുഞ്ഞിനുണ്ടാകാവുന്ന പ്രശ്നങ്ങളും പ്രശ്നമില്ലായ്മകളും ഏറെക്കുറെ ഒരുപോലെയാണ്... അല്പം ബുദ്ധിമുട്ടാണെങ്കിലും നമുക്ക് ഒന്നിച്ച്‌ ആഞ്ഞുപിടിച്ച്‌ മുന്നോട്ട് പോകാം. മഴ മാറും , മാനം തെളിയും. അതുവരെയേ ഈ കഷ്ടപ്പാടുള്ളൂ..

സംശയങ്ങള്‍ ഇന്‍ബോക്സില്‍ ചോദിക്കാം...ഈ പോസ്റ്റിനു താഴെയും ചോദിക്കാം. അറിയാവുന്നതിനു മറുപടി നല്‍കും. അല്ലാത്തത് കണ്ടുപിടിച്ചാണെങ്കിലും നല്‍കാന്‍ ശ്രമിക്കാം..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതി സംസ്ഥാനം വിട്ടിട്ടില്ലെന്ന നിഗമനത്തില്‍ പോലീസ്  (17 minutes ago)

പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് ....  (32 minutes ago)

. ട്രെയിനുകൾ വൈകിയോടുന്നു...  (49 minutes ago)

ശബരിമലയിൽ തീർത്ഥാടക പ്രവാഹം  (1 hour ago)

ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ ഒരു വയസ്സുകാരി ....  (1 hour ago)

പൊങ്കാലയ്ക്ക് ദിവസങ്ങൾ ബാക്കിനിൽക്കെ,തട്ടിക്കൂട്ട് പണി നടത്തി ബില്ലുകൾ മാറാൻ ...  (1 hour ago)

കോവൂർ സ്വദേശിയുടെ മൃതദേഹം ഖബറടക്കി  (1 hour ago)

ആദ്യ സ്ളീപ്പർ ട്രെയിൻ ഗുവാഹത്തി-കൊൽക്കത്ത റൂട്ടിൽ ഓടിത്തുടങ്ങും.  (2 hours ago)

നവംബർ 2 നാണ് പ്രതി പിടിയിലായത്  (2 hours ago)

. ചികിത്സാ പിഴവാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം  (2 hours ago)

മൃതദേഹം ചാക്കിൽ കെട്ടി വിഴിഞ്ഞം കടലിൽ കെട്ടിത്താഴ്ത്തിയ കേസിൽ പ്രതികളെ വെറുതെ വിട്ടു  (2 hours ago)

സൂംബ ടീമിനോടൊപ്പം നൃത്തം ചെയ്ത് മന്ത്രി വീണാ ജോര്‍ജ്  (3 hours ago)

സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനമിടിച്ച് പരിക്കേറ്റയാൾ മരിച്ചു....  (3 hours ago)

ജനുവരി 9 നാകും പുതിയ ചീഫ് ജസ്റ്റിസായി സെന്‍ ചുമതലയേല്‍ക്കുക  (3 hours ago)

ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തുണ്ടായ 2 റോഡപകടങ്ങളില്‍ 4 യുവാക്കള്‍ക്കു ദാരുണാന്ത്യം  (12 hours ago)

Malayali Vartha Recommends