മുഖ്യന് ആരെയും വിശ്വാസമില്ല അധികാരം കൈമാറില്ല: ചികിത്സയിലാണെങ്കിലും മുഖ്യമന്ത്രി അമേരിക്കയിലിരുന്ന് ഫയലുകള്‍ ഒപ്പിടും; മന്ത്രിസഭാ യോഗം ഇ.പി നയിക്കും

അധികാരം കൈമാറി പുലിവാലു പിടിക്കാന്‍ മുഖ്യനില്ല. എ കെ ബാലന് പകരമായി ഇപിയെ തിരക്കിട്ട് തിരികെ എത്തിച്ചപ്പോള്‍ മുഖ്യന്‍ പോകുമ്പോള്‍ അധികാരം കൈമാറാനാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുമ്പോള്‍ മന്ത്രി ഇ.പി ജയരാജന്‍ മന്ത്രിസഭാ യോഗം നയിക്കും. മുഖ്യമന്ത്രിയുടെ ചുമതല ആര്‍ക്കും ഔദ്യോഗികമായി നല്‍കിയേക്കില്ല. ഈ തിങ്കളാഴ്ചയാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നത്. ദുരിതാശ്വാസ ധന സമാഹരണം അടക്കമുള്ള പരിപാടികളുമായി ബന്ധപ്പെട്ട് മന്ത്രിമാര്‍ ചുമതലയുള്ള ജില്ലകളിലായതിനാല്‍ ഈയാഴ്ച മന്ത്രിസഭാ യോഗം ചേരില്ല. ചികിത്സയിലാണെങ്കിലും ഇഫയല്‍ സംവിധാനം ഉപയോഗിച്ച് അമേരിക്കയിലിരുന്ന് മുഖ്യമന്ത്രി ഫയലുകള്‍ ഒപ്പിടും.
ശസ്ത്രക്രിയക്കും ചികിത്സയ്ക്കും ശേഷം 17ന് മുഖ്യമന്ത്രി തിരിച്ചെത്തും. ശനിയാഴ്ച ഗവര്‍ണര്‍ പി. സദാശിവത്തെ കണ്ട് അമേരിക്കയിലേക്ക് പോകുന്ന കാര്യം മുഖ്യമന്ത്രി അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha




















