പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്; പ്രളയ പശ്ചാത്തലത്തില്‍ അനുവദിച്ച അരി സൗജന്യമാക്കണം; ദുരന്തത്തിന്റെ തീവ്രത കണക്കിലെടുത്ത് അരിവില എന്‍ഡിആര്‍എഫില്‍ നിന്നു വെട്ടിക്കുറയ്ക്കരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു

പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് അധികമായി അനുവദിത്ത 89,540 ടണ്‍ അരി സൗജന്യമാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയന്‍.1.18 ലക്ഷം ടണ്‍ അരിയാണ് പ്രളയബാധിതരായ കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യാനായി സംസ്ഥാനം സൗജന്യമായി ആവശ്യപ്പെട്ടത്. ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം 89,540 ടണ്‍ അരിയാണ് അധികമായി അനുവദിച്ചത്. തല്‍ക്കാലം പണം ഈടാക്കുന്നില്ലെന്നും താങ്ങ് വില കണക്കാക്കി അരിയുടെ വില ദുരന്തനിവാരണ ഫണ്ടില്‍ നിന്നോ ഭക്ഷ്യഭദ്രതാനിയമപ്രകാരം കേരളത്തിന് അനുവദിക്കുന്ന മറ്റ് പദ്ധതികളില്‍ നിന്നോ കുറയ്ക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം അറിയിച്ചിരുന്നു.
എന്നാല്‍ എന്‍ഡിആര്‍എഫില്‍ നിന്നോ മറ്റ് പദ്ധതികളില്‍ നിന്നോ ഇത്തരത്തില്‍ കുറവുണ്ടാകുന്നത് സംസ്ഥാനത്തിന് വലിയ പ്രയാസമാണ് ഉണ്ടാക്കുക. ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങളെ ഇത് പ്രതികൂലമായി ബാധിക്കും. മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു.
മാത്രമല്ല ഹജ്ജ് യാത്രയ്ക്കുള്ള കേന്ദ്രങ്ങളായി കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളെ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിനും കത്തയച്ചു. കോഴിക്കോട് വിമാനത്താവളത്തില്‍ റണ്‍വേ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രം താത്കാലികമായി കൊച്ചിയിലേക്ക് മാറ്റിയിരുന്നു. കണ്ണീരിനെകൂടി എംബാര്‍ക്കേഷന്‍ കേന്ദ്രമായി അംഗീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു
https://www.facebook.com/Malayalivartha




















