കെട്ടിയിട്ടവരെക്കുറിച്ചും മോശമായി ചിത്രീകരിച്ചവരെക്കുറിച്ചും വിശദമായി കുറിപ്പെഴുതിവച്ച ശേഷമാണ് സാജിദ് ആത്മഹത്യ ചെയ്തത്; മലപ്പുറത്തെ സദാചാരക്കൊല: ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തു

സദാചാര ഗുണ്ടാ ആക്രമണം കേരളത്തിന് അപമാനം. ഉത്തരേന്ത്യയെക്കാള്‍ കിരാതമാകുന്ന കേരളം. സാജിദിന്റെ കുറിപ്പ് പോലീസ് പിടിവള്ളിയാക്കിയാല്‍ മര്‍ദ്ദിച്ചവര്‍ കുടുങ്ങും. തിരൂരില്‍ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച മനോവിഷമത്തില്‍ യുവാവ് തൂങ്ങിമരിച്ച സംഭവത്തില്‍ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തു. സാജിദിന്റെ ആത്മഹത്യാകുറിപ്പിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം ഇന്ന് മൊഴിയെടുക്കും. തിരൂര്‍ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.
സാജിദിനെ കെട്ടിയിട്ട ആളുകള്‍, സാജിദ് അതിക്രമിച്ച് കയറിയെന്നാരോപിക്കുന്ന വീട്ടുടമസ്ഥന്‍ എന്നിവരില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുക്കും. സമൂഹമ മാധ്യമങ്ങള്‍ വഴി സാജിദിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവരെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ആള്‍ക്കൂട്ടം കെട്ടിയിട്ട് മര്‍ദ്ദിച്ച മനോവിഷമത്തെ തുടര്‍ന്ന് മലപ്പുറം കുറ്റിപ്പാല സ്വദേശി മുഹമ്മദ് സാജിദ് വെളളിയാഴ്ച രാത്രിയാണ് തൂങ്ങിമരിക്കുന്നത്. ആത്മഹത്യക്ക് മുമ്പ് കെട്ടിയിട്ടവരെക്കുറിച്ചും മോശമായി ചിത്രീകരിച്ചവരെക്കുറിച്ചും സാജിദ് വിശദമായി കുറിപ്പെഴുതിവച്ചിരുന്നു.
വീട്ടുകാരുടെ പരാതിയിന്‍മേല്‍ അസ്വാഭാവിക മരണത്തിന് മാത്രമാണ് കേസ്സടുത്തിരിക്കുന്നത്. ആത്മഹത്യാ പ്രേരണയ്ക്ക് പുതുതായി കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും ആരെയും പ്രതിചേര്‍ത്തിട്ടില്ല. സാജിദിന്റെ കുടുംബാംഗങ്ങളില്‍ നിന്ന് ഇന്നുതന്നെ അന്വേഷണ സംഘം മൊഴിയെടുക്കും. മര്‍ദ്ദിച്ചവരെക്കുറിച്ച് പരാതിപ്പെട്ടപ്പോള്‍ കേസ്സെടുക്കാന്‍ പൊലീസ് വിസമ്മതിച്ചെന്ന ആക്ഷേപം സാജിദിന്റെ വീട്ടുകാര്‍ക്കുണ്ട്. പ്രളയം കഴിഞ്ഞതോടെ നാട്ടില്‍ സദാചാരക്കാര്‍ ഇറങ്ങി. ഇത്തരക്കാരെ നേരിടാന്‍ നാട്ടിലെ നല്ല യുവാക്കള്‍ ഉണരേണ്ടതാണ്.
https://www.facebook.com/Malayalivartha




















