സര്‍ക്കാരിന്റെ ദുരിതാശ്വാസ ആനുകൂല്യങ്ങള്‍ പറ്റിക്കുന്നവര്‍ ജാഗ്രതൈ! തട്ടിപ്പ് പിടികൂടിയാല്‍...

സര്‍ക്കാരിന്റെ ദുരിതാശ്വാസ ആനുകൂല്യങ്ങള്‍ പറ്റിക്കുന്നവര്‍ ജാഗ്രതൈ ! തട്ടിപ്പ് പിടികൂടിയാല്‍ രണ്ട് വര്‍ഷം വരെ തടവും പിഴയും ലഭിക്കും. സര്‍ക്കാരില്‍ നിന്നും മറ്റ് അതോറിട്ടികളില്‍ നിന്നും സഹായവും ആനുകൂല്യങ്ങളും നല്‍കുന്ന സമയമാണിത്. തട്ടിപ്പ് പിടികൂടിയാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കമുള്ളവരെ ശിക്ഷിക്കാന്‍ 2005ലെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് നിയമത്തിന്റെ പത്താം അദ്ധ്യായത്തില്‍ (ദുരന്ത നിവാരണ നിയമം) വ്യവസ്ഥയുണ്ട്. 51 മുതല്‍ 54 വരെയുള്ള വകുപ്പുകളിലാണ് ഇതുള്ളത്.
ദുരിതാശ്വാസത്തിന്റെ ഭാഗമായി വിതരണം ചെയ്യാനുള്ള പണവും മറ്റ് വസ്തുക്കളും സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുന്നതും മറ്റുള്ളവര്‍ക്ക് തട്ടിപ്പിന് അവസരം നല്‍കുന്നതും രണ്ട് വര്‍ഷത്തില്‍ കുറയാത്ത തടവിനും പിഴയും ലഭിക്കാന്‍ മതിയായ കാരണമാണ്. ദുരന്തത്തെക്കുറിച്ച് തെറ്റായ അപായ സൂചനയും മുന്നറിയിപ്പും നല്‍കുന്നതിന് ഒരു വര്‍ഷം വരെ ശിക്ഷ ലഭിക്കാം.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കമുള്ളവര്‍ തട്ടിപ്പ് കാണിച്ചാലും ശിക്ഷിക്കാനാവും. കൃത്യനിര്‍വഹണത്തില്‍ വരുത്തുന്ന വീഴ്ചയടക്കമുള്ള കുറ്റങ്ങള്‍ക്കു പുറമേ ഈ വകുപ്പുകളും ചുമത്താം. ഡ്യൂട്ടിയില്‍ വീഴ്ച വരുത്തുക, വിതരണം ചെയ്യാന്‍ ലഭിക്കുന്ന വസ്തുക്കള്‍ കൈക്കലാക്കുക തുടങ്ങിയവയും ഈ നിയമത്തിന്റെ പരിധിയില്‍ വരും. ഉദ്യോഗസ്ഥര്‍ക്കെതിരായ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് സര്‍ക്കാരിന്റെ അനുമതി വേണമെന്ന വ്യവസ്ഥ ഈ നിയമങ്ങള്‍ക്കും ബാധകമാണ്.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha




















