ശബരിമല പമ്പ ത്രിവേണി പാലം പ്രളയത്തിൽ ഒലിച്ചുപോയില്ല...

മഹാപ്രളയത്തില്‍ ഒലിച്ചുപോയെന്ന് കരുതിയ ശബരിമല പന്പ ത്രിവേണി പാലം കണ്ടെത്തി. ഗതിമാറി ഒഴുകുന്ന പന്പാനദിയെ പഴയസ്ഥാനത്തു കൂടി ഒഴുക്കാന്‍ മണ്ണു നീക്കി ചാലുവെട്ടിയെത്തിയപ്പോഴാണു പാലം കണ്ടത്. വെള്ളപ്പൊക്കത്തില്‍ ഒഴുകിവന്ന കല്ലും മണ്ണും അടിഞ്ഞ് പാലം മൂടിപ്പോയതിനെ തുടര്‍ന്നാണ് പാലം തകര്‍ന്നതായി കരുതിയത്. എന്നാല്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് പന്പാനദിയെ പഴയസ്ഥാനത്തു കൂടി ഒഴുക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതിനിടെ പാലത്തിന്റെ കൈവരി കണ്ടെത്തുകയായിരുന്നു.
മണല്‍പ്പരപ്പില്‍ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്തു പമ്പയുടെ പുതിയ നീര്‍ച്ചാല്‍ പുനഃക്രമീകരിക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. പ്രളയക്കെടുതിയില്‍ തകര്‍ന്ന പന്പയുടെ പുനഃസൃഷ്ടിയും അടുത്ത മാസപൂജയ്ക്കു ഭക്തരെ സന്നിധാനത്തേക്കു കടത്തിവിടുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളും മുന്നില്‍കണ്ടാണ് ദേവസ്വം ബോര്‍ഡിന്റെ നീക്കം.
പന്പ മണല്‍പ്പുറത്തേക്കുള്ള രണ്ട് പാലങ്ങളിലെയും മണ്ണ് നീക്കം ചെയ്തു പാതയൊരുക്കണം. ഇതോടൊപ്പം പാലത്തിനു താഴെ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്തു വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കേണ്ടതുണ്ട്. ത്രിവേണിയിലേക്ക് മണല്‍ച്ചാക്ക് അടുക്കി താത്കാലിക പാതയുടെ നിര്‍മാണവും നടക്കുന്നുണ്ട്. ത്രിവേണിപാലം അവസാനിക്കുന്നിടത്തും ഇപ്പോള്‍ നദി ഒഴുകുന്നുണ്ട്. ഇതിലൂടെയാണ് താത്കാലിക നടപ്പാത ഒരുക്കുന്നത്.
https://www.facebook.com/Malayalivartha




















