സുരക്ഷാ നിയമം ലംഘിച്ച് ഇടുക്കി ഡാമിന് മുകളിലത്തെ ദൃശ്യങ്ങൾ പകർത്തുന്നത് വിലക്കിയ പോലീസുകാരനോട് ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ തടഞ്ഞിട്ട് യുവതിയുടെ ഗുണ്ടായിസം...

ഇടുക്കി അണക്കെട്ടിന് മുകളിലെ ദൃശ്യങ്ങൾ പകർത്തുന്നത് വിലക്കിയതിന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സിവിൽ പൊലീസ് ഒഫീസറെ യുവതി മര്‍ദിച്ചു. സ്റ്റേഷനിലെത്തിച്ച യുവതിയെ കേസെടുക്കാതെ വിട്ടയച്ച സി.ഐയുടെ നടപടി വിവാദമായതോടെ ജില്ലാ പൊലിസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഇടുക്കി പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഡാം ഗാര്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പൊലിസ് ഓഫീസര്‍ ശരത് ചന്ദ്രബാബു(26)വിനാണ് മര്‍ദനമേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച പകല്‍ നാലരയോടെയാണ് സംഭവം. സ്‌കോര്‍പിയോ ജീപ്പിലെത്തിയ ഇടുക്കി നാരകക്കാനം സ്വദേശിനിയായ യുവതിയടങ്ങുന്ന സംഘമാണ് അതീവ സുരക്ഷാ മേഖലയായ ഡാമിനു മുകളില്‍ വാഹനം നിര്‍ത്തി ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഡാം മേഖലയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് രാജ്യസുരക്ഷയെ ബാധിക്കുന്നതായതിനാല്‍ കര്‍ശന വിലക്കേര്‍പ്പെടുത്തിയിട്ടുള്ളതാണ്. വീഡിയോ പകര്‍ത്തുന്നതു കണ്ട് ഓടിയെത്തിയ പൊലിസുകാര്‍ ഇതു തടഞ്ഞപ്പോഴാണ് യുവതി പൊലിസുകാര്‍ക്കുനേരെ കയ്യേറ്റത്തിനു മുതിര്‍ന്നത്.
ഇതുവഴിയെത്തിയ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ തടഞ്ഞിട്ടായിരുന്നു യുവതിയുടെ പരാക്രമം. ഇവര്‍ക്കൊപ്പം രണ്ട് പുരുഷന്മാരാണ് ഉണ്ടായിരുന്നത്. പൊലിസുകാരനെ ആക്രമിച്ചതിനെ തുടര്‍ന്ന് ഇവരെ മറ്റു പൊലിസുകാര്‍ ചേര്‍ന്ന് വാഹനത്തില്‍ കയറ്റി സ്റ്റേഷനില്‍ എത്തിച്ചെങ്കിലും സി.ഐ: സിബിച്ചന്‍ ജോസഫ് കേസെടുക്കാതെ സംഘത്തെ വിട്ടയയ്ക്കുകയായിരുന്നു.
തുടര്‍ന്ന് ശരത് ചന്ദ്രന്‍ബാബു ജില്ലാ പൊലിസ് മേധാവി കെ. ബി വേണുഗോപാലിന് നേരിട്ട് പരാതി നല്‍കുകയായിരുന്നു. ഡാമിനു മുകളില്‍ പൊലിസിനു നേരെയുണ്ടായ അതിക്രമം പൊലിസുകാര്‍തന്നെ മൊബൈലില്‍ പകര്‍ത്തി എസ്. പിക്ക് നല്‍കിയിട്ടുണ്ട്. പ്രതികള്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്നും സി.ഐക്ക് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha




















