ട്രാക്ക് നവീകരണം; ട്രെയിന്‍ സര്‍വീസുകള്‍ ആഴ്ചയില്‍ മൂന്നു ദിവസത്തേക്കാണ് റദ്ദാക്കി

എറണാകുളം നോര്‍ത്ത് തൃശ്ശൂര്‍ റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ ട്രാക്ക് നവീകരണവുമായി ബന്ധപ്പെട്ട് തീവണ്ടികള്‍ക്ക് നിയന്ത്രണം. എറണാകുളംകണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ ആഴ്ചയില്‍ മൂന്നു ദിവസത്തേക്കാണ് റദ്ദാക്കിയത്. സെപ്റ്റംബര്‍ രണ്ടുമുതല്‍ ഒക്ടോബര്‍ ആറുവരെയാണ് നിയന്ത്രണം.
എറണാകുളം കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് (16305), കണ്ണൂര്‍ എറണാകുളം ഇന്റര്‍സിറ്റി (16306), കോട്ടയം നിലമ്പൂര്‍ പാസഞ്ചര്‍ (56362), നിലമ്പൂര്‍ കോട്ടയം പാസഞ്ചര്‍ (56363) ഈ ദിവസങ്ങളില്‍ റദ്ദാക്കിയിട്ടുണ്ട്.
നവീകരണം നടക്കുന്ന ശനി, ഞായര്‍, ചൊവ്വ ദിവസങ്ങളിലാണ് നിയന്ത്രണം കൊണ്ടുവരുന്നത്. പാലക്കാട്തിരുവനന്തപുരം, തിരുവനന്തപുരംപാലക്കാട് റൂട്ടില്‍ അമൃത എക്‌സ്പ്രസ്സുകളുടെ യാത്രകളും റദ്ദാക്കി. എറണാകുളംകണ്ണൂര്‍ ഇന്റര്‍ സിറ്റി റദ്ദാക്കിയതുമൂലമുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഈ ദിവസങ്ങളില്‍ നാഗര്‍കോവില്‍ മംഗളൂരു സെന്‍ട്രല്‍ ഏറനാട് എക്‌സ്പ്രസ് അങ്കമാലി, ഇരിങ്ങാലക്കുട സ്‌റ്റേഷനുകളില്‍ തീവണ്ടി റദ്ദാക്കിയ ദിവസങ്ങളില്‍ നിര്‍ത്തും.
https://www.facebook.com/Malayalivartha




















