സെപ്റ്റംബര്‍ 2 ലോക നാളികേര ദിനമായി ആചരിക്കുന്നു

കേരളത്തില്‍ ഇന്ന് നാളികേരക്കൃഷി കടുത്ത പ്രതിസന്ധിയിലാണ്. ഉത്പാദനക്കുറവും തെങ്ങിനുണ്ടാകുന്ന കേടുകളുമാണ് കേരമരത്തിന്റെ പെരുമ നഷ്ടപ്പെടുത്തിയത്. കൂടാതെ മറ്റുപല കാരണങ്ങളുമുണ്ട്. കാറ്റുവീഴ്ച മൂലം ശരാശരി 1000 കോടിരൂപയുടെ നഷ്ടമുണ്ടാകുന്നു. നഷ്ടപ്പെട്ട പെരുമ എങ്ങനെ വീണ്ടെടുക്കാം എന്നതാണ് നാളികേര ദിനത്തിലെ പ്രധാന ചോദ്യം. കേര ഉല്പന്നങ്ങളുടെ വര്‍ദ്ധന, ഉല്പന്നവൈവിധ്യവല്‍ക്കരണം, മൂല്യവര്‍ദ്ധന എന്നിങ്ങനെ കൃഷിക്കാരുടെ സാമ്പത്തികാടിത്തറ വികസിപ്പിക്കുന്നതിനുള്ള പരിപാടികള്‍ക്ക് ഊന്നല്‍ നല്‍കാനാണ് ലോക നാളികേരദിനാഘോഷം.
കേരവൃക്ഷം കല്പവൃക്ഷമാണ്. അടി മുതല്‍ മുടിവരെ ഉപയോഗയോഗ്യമായ ശ്രേഷ്ഠവൃക്ഷം. തെങ്ങ് ഒരു മംഗളവൃക്ഷം കൂടിയാണ്. ഇന്ത്യയിലെങ്ങും പൂജാകര്‍മ്മങ്ങള്‍ക്ക് ഒഴുച്ചുകൂടാനാവാത്ത ദ്രവ്യമാണ് നാളികേരം. ക്ഷേത്രങ്ങളിലും വിവാഹം തുടങ്ങിയ മംഗളകര്‍മ്മങ്ങളിലും നാളികേരം ഉണ്ടായേപറ്റൂ.
വ്യക്തിയുടെ ജീവിതത്തെ നാളികേരത്തോട് സങ്കല്പിക്കാറുണ്ട്. മംഗളകര്‍മ്മങ്ങള്‍ തുടങ്ങുന്നതിനുമുമ്പ് ഗണപതിക്ക് നാളീകേരമുടയ്ക്കുന്നു. കാടാമ്പുഴ തുടങ്ങിയ ദേവീക്ഷേത്രങ്ങളില്‍ നാളികേരം ചുട്ടറുക്കല്‍ പ്രധാനവഴിപാടാണ്. ചില ക്ഷേത്രങ്ങളില്‍ നാളികേരമുടക്കല്‍ പ്രധാന അനുഷ്ഠാനമായി തുടരുന്നു. ഒരാള്‍ ഒറ്റയ്ക്ക് തുടര്‍ച്ചയായി 12000 തേങ്ങ ഉടക്കുക തുടങ്ങിയ ചടങ്ങുകള്‍ ചില ക്ഷേത്രങ്ങളില്‍ ഇപ്പോഴുമുണ്ട്.
തെങ്ങിന്‍ പൂക്കല, കുരുത്തോല, ഇളനീര്‍ എന്നിവയും മംഗള കര്‍മ്മങ്ങള്‍ക്ക് ഒഴിച്ചു കൂടാനാവില്ല. ഓശാനപ്പെരുന്നാളിന് കേരളത്തിലെ ക്രിസ്ത്യാനികള്‍ ഒലിവ് ഇലക്ക് പകരം കുരുത്തോലയാണ് ഉപയോഗിക്കുന്നത്. തെങ്ങിന്‍ പൂക്കുല ആയൂര്‍വേദ ചികിത്സയിലും പ്രധാനമാണ്.
https://www.facebook.com/Malayalivartha




















