എന്റെ ശവഘോഷയാത്ര നടത്തിയവര്‍ എവിടെ ഇപ്പോള്‍ അവരെന്തു പറയുന്നു...'ഗാഡ്ഗിലിനെ പിന്തുണച്ചപ്പോള്‍ ഇടുക്കിയില്‍ എന്റെ ശവസംസ്‌കാരം നടത്തി ഇറക്കിവിട്ടു'; സംരക്ഷിച്ചത് സുധീരന്‍ മാത്രമെന്ന് പി.ടി.തോമസ്

ഇടുക്കി നാടുമൊത്തം ഇപ്പോള്‍ തകര്‍ന്നു തരിപ്പണമായി. ഞാനതുപറഞ്ഞപ്പോള്‍ പലര്‍ക്കും പുച്ഛമായിരുന്നു. കാരണം ഇടുക്കിയില്‍ നടന്നത് വലിയ ചൂഷണമായിരുന്നു. ഇനിയെങ്കിലും അധികാരികള്‍ ഉണരണം. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പിന്‍തുണച്ചതാണ് തന്നെ ഇടുക്കിയില്‍ നിന്ന് പ്രതീകാത്മക ശവസംസ്‌കാരം നടത്തി ഇറക്കിവിട്ടാന്‍ കാരണമെന്ന് പി.ടി.തോമസ് എംഎല്‍എ. പ്രഫ. മാധവ് ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ടിനെ പിന്തുണച്ചതുകൊണ്ടു മാത്രമാണ് ഇടുക്കിയില്‍ നിന്ന് തന്നെ ഇറക്കിവിട്ടത്. പിന്നീട് വി.എം.സുധീരന്റെ ഇടപെടലിലൂടെയാണു തൃക്കാക്കരയില്‍ മല്‍സരിക്കാന്‍ സീറ്റ് ലഭിച്ചത് പി.ടി.തോമസ് പറഞ്ഞു.'പരിസ്ഥിതി സൗഹൃദ കേരള വികസനം' എന്ന വിഷയത്തില്‍ മാനവ സംസ്‌കൃതിയും വൈഎംസിഎയും ചേര്‍ന്നു സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഭ്യന്തര വളര്‍ച്ചനിരക്കിന്റെ പതിവ് മാനദണ്ഡങ്ങളില്‍ വികസനം ഒതുങ്ങരുത്. പാരിസ്ഥിതികവും മാനുഷികവും സാമൂഹികവുമായ പുനര്‍നിര്‍മാണത്തില്‍ കൂടി ശ്രദ്ധയൂന്നണം. പ്രളയം മൂലമുണ്ടായ നഷ്ടത്തെ വസ്തുവകകളുടെ മാത്രം നഷ്ടമായി കണക്കാക്കാനാകില്ല. ശാസ്ത്രീയമായ അടിത്തറയോടെയാകണം മുന്നോട്ടുള്ള ഓരോ ചുവടുവയ്പ്പും. വികസനത്തില്‍ പ്രാദേശികമായ അഭിപ്രായങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കും വലിയ പ്രാധാന്യമുണ്ട്. പരിസ്ഥിതിയെ മറന്നുകൊണ്ടുള്ള വികസനത്തിനു വലിയ വില നല്‍കേണ്ടിവരും 'ഗാഡ്ഗില്‍
പറഞ്ഞു. പരിസ്ഥിതി സൗഹൃദ കേരള വികസനം സെമിനാറില്‍ സി.ആര്‍.നീലകണ്ഠന്‍, അഡ്വ. ഹരീഷ് വാസുദേവന്‍ എന്നിവര്‍ പ്രസംഗിച്ചു ജസ്റ്റിസ് ഷാ കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രകാരം ഗോവയില്‍ അനധികൃത പാറ ഖനനം നടത്തിയ സംഘത്തിന് 35,000 കോടി രൂപ പിഴയായി ഈടാക്കണമെന്നും ഈത്തരത്തില്‍ ലഭിക്കുന്ന പിഴത്തുക ഇത്തരം ദുരന്തങ്ങള്‍ നേരിടുന്ന സംസ്ഥാനങ്ങള്‍ക്കു കൈമാറണമെന്നും സെമിനാറില്‍ പ്രഫ. മാധവ് ഗാഡ്ഗില്‍ ആവശ്യപ്പെട്ടു. കേരളത്തിലെ ജലവിഭവ വിനിയോഗത്തെ കുറിച്ച് ജനകീയ പങ്കാളിത്തത്തോടെയുള്ള പഠനം ആവശ്യമാണെന്നും ഗാഡ്ഗില്‍ കൂട്ടിച്ചേര്‍ത്തു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ പ്രാധാന്യം പിണറായി വിജയനും രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിക്കും കോടിയേരിക്കുമെല്ലാം മനസിലാക്കുന്ന കാലം വരുമെന്നും പി.ടി.തോമസ് പറഞ്ഞു. ഡാമുകള്‍ തുറന്നതെല്ലാം അശാസ്ത്രീയമായിരുന്നെന്നും അതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ഗാഡ്ഗില്‍ മുമ്പ് ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha




















