പുര കത്തുമ്പോള്‍ വാഴവെട്ടാന്‍ വ്യാജവൈദ്യന്‍മാര്‍: ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയ്ക്ക് എലിപ്പനി പ്രതിരോധ മരുന്നിനെതിരെ പ്രചരണവുമായി ജേക്കബ് വടക്കുഞ്ചേരി രംഗത്ത്

സംസ്ഥനം അതി സങ്കീര്‍ണ്ണ പ്രശ്‌നങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവര്‍ക്കെതിരെ കേസ് എടുക്കണം. സോഷ്യല്‍ മീഡിയ ആവശ്യപ്പെടുന്നു. പുഴുക്കുത്തുകളെ അകത്താക്കൂ മന്ത്രി എന്ന്. പ്രളയം വന്നിട്ടും ഇവര്‍ക്കൊന്നും ഒന്നും സംഭവിച്ചില്ലേ എന്നും ചോദിക്കുന്നു.
എലിപ്പനി പ്രതിരോധ മരുന്ന് ആരും കഴിക്കരുതെന്നും അത് അപകടകരമാണെന്നുമാണ് ഇയാളുടെ എതിര്‍ പ്രചരണം. ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെയാണ് ജേക്കബ് വടക്കുഞ്ചേരി രംഗത്ത് വന്നിരിക്കുന്നത്.
സംസ്ഥാനത്ത് നിപ പടര്‍ന്നുപിടിച്ചപ്പോഴും തെറ്റിദ്ധാരണ പരത്തുന്ന വാദങ്ങളുമായി ഇദ്ദേഹവും മോഹനന്‍ വൈദ്യരും രംഗത്ത് വന്നിരുന്നു. നിപഎന്നൊക്കെ പറഞ്ഞ് ജനങ്ങളെ ഭീതിയിലാഴ്ത്തുകയാണ് എന്നായിരുന്നു വടക്കന്‍ചേരിയുടെ പരാമര്‍ശം. പനി മരണകാരണം ഇംഗ്ലീഷ് മരുന്ന് തന്നെയെന്നായിരുന്നു അന്ന് അദ്ദേഹം വ്യക്തമാക്കിയത്. രോഗം പടര്‍ന്ന പേരാമ്പ്രയില്‍ നിന്നുകൊണ്ടുവന്ന വവ്വാല്‍ കടിച്ച മാമ്പഴമെന്ന് പറഞ്ഞ് അത് കഴിച്ച് ഫേസ്ബുക്കില്‍ ലൈവില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു മോഹനന്‍ വൈദ്യര്‍. ജേക്കബ് വടക്കന്‍ചേരിക്കെതിരെ അന്ന് നിയമനടപടി സ്വീകരിച്ചിരുന്നു. നടപടിയുണ്ടാവുമെന്ന് ഉറപ്പായപ്പോള്‍ തെറ്റുപറ്റിപ്പോയെന്ന് പറഞ്ഞ് അന്ന് മാപ്പപേക്ഷിക്കുകയായിരുന്നു മോഹനന്‍ വൈദ്യര്‍ ചെയ്തത്.
ആരോഗ്യവകുപ്പും സര്‍ക്കാരും ചേര്‍ന്ന് ജനങ്ങളെ കബളിപ്പിക്കുകയാണ്. ഡോക്ടര്‍മാര്‍ക്ക് ഇരകളെ നല്‍കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. മരുന്ന് വ്യവസായത്തെ സഹായിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. കടിച്ചാല്‍ പൊട്ടാത്ത കാര്യങ്ങള്‍ നല്‍കി ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കുകയാണ് ആരോഗ്യ വകുപ്പെന്നും ഇയാള്‍ ആരോപിക്കുന്നു. എലിപ്പനിക്കെതിരെ നല്‍കുന്ന ഡോക്‌സി സൈക്കിളിന്‍ കഴിച്ചാല്‍ സാധാരണ മരുന്ന് കഴിക്കുന്നവരില്‍ പോലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്നും ജേക്കബ് വടക്കുഞ്ചേരി ആരോപിക്കുന്നു.
ലെപ്‌റ്റോസ്‌പൈറസ് എന്ന ബാക്ടീയയാണ് എലിപ്പനിക്ക് കാരണം. എലിയിലൂടെയാണ് രോഗാണു പകരുന്നത്. എന്നാല്‍ കന്നുകാലികള്‍, പൂച്ച, പട്ടി എന്നിവയും രോഗാണുവാഹകരാണ്. ഇവയുടെ മൂത്രത്തിലൂടെ നേരിട്ടോ അത് കലര്‍ന്ന മണ്ണ്, വെള്ളം എന്നിവയിലൂടെയോ രോഗം വരാം. കൈകാലുകളിലെ മുറിവുകള്‍, കണ്ണ്, മൂക്ക്, വായ, എന്നിവയിലൂടെയാണ് രോഗാണു മനുഷ്യശരീരത്തില്‍ എത്തുന്നത്. അണുസാന്നിധ്യമുള്ള വെള്ളത്തില്‍ ഇറങ്ങിയാല്‍ മുറിവില്ലെങ്കിലും വായയിലോ കണ്ണിലോ വെള്ളമായാല്‍ അണുശരീരത്തില്‍ പ്രവേശിക്കും. കഠിനമായ പനി, പേശീവേദന, കണ്ണിന് ചുവപ്പ് നിറം, ഛര്‍ദി എന്നിവയാണ് രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. രോഗം ഗുരുതരാവസ്ഥയിലെത്തിയാല്‍ കരള്‍, വൃക്ക, ശ്വാസകോശം, ഹൃദയം, തുടങ്ങിയ അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കും. മരണവും സംഭവിക്കും. ഇതിനാല്‍ പനി വന്നാല്‍ സ്വയം ചികിത്സ പാടില്ലെന്നും ഉടന്‍ ഡോക്ടര്‍ക്ക് മുമ്പാകെ എത്തണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
സംസ്ഥാനത്ത് പ്രളയക്കെടുതി ബാധിതമായ പല പ്രദേശങ്ങളും എലിപ്പനി ഭീഷണിയിലാണ്. ഇന്ന് മാത്രം 33 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. ഒന്‍പതോളം പേര്‍ ഇതിനകം മരണമടഞ്ഞു. 92 പേരോളം എലിപ്പനി ലക്ഷണങ്ങളുമായി ചികിത്സ തേടിയിട്ടുണ്ട്. പ്രളയജലവുമായുള്ള സമ്പര്‍ക്കത്തില്‍ നിന്നുമാണ് എലിപ്പനി പകരുന്നത്. ഇതേതുടര്‍ന്ന് സര്‍ക്കാര്‍ ശക്തമായ പ്രതിരോധ നടപടികളാണ് സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കും വീട്ടിലേക്ക് മടങ്ങിയവര്‍ക്കും എലിപ്പനി പ്രതിരോധ മരുന്ന് നല്‍കുന്ന പ്രവര്‍ത്തനം ആരോഗ്യവകുപ്പ് ഊര്‍ജിതമായി നടത്തിവരികയാണ്. ഇതിനിടെ എലിപ്പനി പ്രതിരോധ വിരുദ്ധ പ്രചരണവുമായി ജേക്കബ് വടക്കുഞ്ചേരി രംഗത്ത്.
എലിപ്പനി പടര്‍ന്ന് പിടിക്കുന്നത് പരമാവധി തടയാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ അതീവ ജാഗ്രത പാലിക്കുമ്പോഴാണ് എതിര്‍ പ്രചരണവുമായി ജേക്കബ് വടക്കുഞ്ചേരി രംഗത്ത് വന്നിരിക്കുന്നത്. ഇയാള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്. വടക്കുഞ്ചേരിക്കെതിരെ നിയമനടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പലരും ആരോഗ്യ മന്ത്രിയെ ടാഗ് ചെയ്തിട്ടുമുണ്ട്.
https://www.facebook.com/Malayalivartha






















