വന്ദേഭാരത് തടയാന്‍ ട്രാക്കില്‍ മരത്തടികളും സിമന്റ് തൂണുകളും നിരത്തിവച്ച് അപകടമുണ്ടാക്കാന്‍ ശ്രമം

രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ കൊല്‍ക്കത്ത ഗുവാഹത്തി റൂട്ടില്‍ സര്‍വീസ് ആരംഭിച്ചതിന് തൊട്ടു പിന്നാലെ വന്ദേഭാരത് ട്രെയിന്‍ തടയാന്‍ റെയില്‍വേ ട്രാക്കില്‍ മരത്തടികളും സിമന്റു തൂണുകളും നിരത്തിവച്ച് ഒരു സംഘം യുവാക്കള്‍. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറംലോകമറിഞ്ഞത്. ട്രാക്കില്‍ തടസങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ട്രെയിന്‍ പാതിവഴിയില്‍ നിറുത്തിയിട്ടതിനാല്‍ വന്‍അപകടം ഒഴിവായി.
വീഡിയോ ദൃശ്യങ്ങളില്‍ യുവാക്കള്‍ ട്രാക്കില്‍ മരത്തടികളും സിമന്റ് തൂണുകളും എടുത്തുവയ്ക്കുന്നത് കാണാം. രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ കൊല്‍ക്കത്ത ഗുവാഹത്തി റൂട്ടില്‍ സര്‍വീസ് ആരംഭിച്ചതിന് തൊട്ടു പിന്നാലെയാണ് സംഭവം. ട്രെയിന്‍ പാളം തെറ്റാനും വലിയ അപകടങ്ങള്‍ക്കും കാരണമായേക്കാവുന്ന യുവാക്കളുടെ പ്രവൃത്തിക്കെതിരെ വന്‍ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
സംഭവത്തില്‍ റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു. വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് കുറ്റക്കാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണയാകുന്ന ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ റെയില്‍വേ നിയമപ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha




















