ജോസ് കെ മാണിയെ യുഡിഎഫില്‍ എത്തിക്കണമെന്ന് രാഹുല്‍ ഗാന്ധി

നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ യുഡിഎഫിലേക്ക് തിരികെ എത്തിക്കണമെന്ന് രാഹുലിന്റെ നിര്‍ദേശം. ന്യൂഡല്‍ഹിയില്‍ നടന്ന തിരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് കേരളത്തിലെ പാര്‍ട്ടിക്ക് രാഹുല്‍ നിര്‍ദേശം നല്‍കിയത്. ജോസിനേയും കൂട്ടരേയും മുന്നണിയിലേക്ക് തിരികെ എത്തിക്കുന്നതിലൂടെ മദ്ധ്യകേരളത്തില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ പാര്‍ട്ടിക്ക് കഴിയുമെന്നാണ് രാഹുലിന്റെ നിലപാട്.
ജോസ് കെ മാണി യുഡിഎഫിലേക്ക് തിരികെ വരുന്നുവെന്ന സംബന്ധിച്ച ചില അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ഇടത് മുന്നണിയില്‍ ഉറച്ച് നില്‍ക്കാനാണ് തീരുമാനമെന്ന് ജോസ് പരസ്യമായി തന്നെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം കോട്ടയത്ത് ചേര്‍ന്ന കേരള കോണ്‍ഗ്രസ് ജില്ലാ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ യുഡിഎഫിലേക്ക് മടങ്ങണമെന്ന ആവശ്യം ഉയരുകയും സംസ്ഥാന നേതൃത്വം അവസരം പാഴാക്കിയെന്ന വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു.
ജോസ് കെ. മാണി ഇല്ലാതെതന്നെ ക്രൈസ്തവ വിഭാഗങ്ങളുമായി ബന്ധപ്പെട്ട് വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ മുന്നണിക്ക് കഴിഞ്ഞിട്ടുണ്ടെന്നായിരുന്നു യുഡിഎഫിന്റെ പൊതുവായ വിലയിരുത്തല്‍. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പരിശോധിക്കുമ്പോള്‍ ഇക്കാര്യം വ്യക്തമാണെന്നും നേതാക്കള്‍ വിലയിരുത്തുന്നു. അതുകൊണ്ട് തന്നെ ജോസ് വിഭാഗം വന്നില്ലെങ്കിലും കുഴപ്പമില്ലെന്ന നിലപാടും ഒരു വിഭാഗം നേതാക്കള്‍ പങ്കുവയ്ക്കുന്നു.
അതേസമയം, സ്ഥാനാര്‍ത്ഥി നിര്‍ണയം ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുകയാണ് കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് തൊട്ട് പിന്നാലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്താനുദ്ദേശിച്ചാണ് കോണ്‍ഗ്രസ് മുന്നോട്ട് പോകുന്നത്. ഇത്തവണ സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുമ്പോള്‍ വിജയസാദ്ധ്യത മാത്രം മാനദണ്ഡമാക്കിയാല്‍ മതിയെന്ന നിര്‍ദേശവും രാഹുല്‍ ഗാന്ധി നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha




















