രണ്ടാം ട്വന്റി 20 മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ മറികടന്ന് ഇന്ത്യ

രണ്ടാം ട്വന്റി 20 മത്സരത്തില്‍ ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 209 റണ്‍സ് വിജയലക്ഷ്യം വെറും 15.2 ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. അതിവേഗ അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവരുടെ മാസ്മരിക ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പത്തിലാക്കിയത്. ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ 20ന് മുന്നിലെത്തി.
209 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇന്ത്യക്ക് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ സഞ്ജുവിന്റെ വിക്കറ്റ് നഷ്ടപ്പെട്ടു. നാല് പന്തുകളില്‍ നിന്ന ആറ് റണ്‍സ് മാത്രമായിരുന്നു മലയാളി വിക്കറ്റ് കീപ്പറുടെ സമ്പാദ്യം. റണ്ണൊന്നുമെടുക്കാതെ നില്‍ക്കവെ ഡീപ് ഫൈന്‍ ലെഗില്‍ സഞ്ജു നല്‍കിയ അവസരം ഡെവോണ്‍ കോണ്‍വേയുടെ കൈയില്‍ നിന്ന് വഴുതി ലഭിച്ച സിക്‌സര്‍ മാത്രമായിരുന്നു ആകെ കിട്ടിയത്. എന്നാല്‍ ഭാഗ്യം ഒരിക്കല്‍ തുണച്ചത് മുതലാക്കാന്‍ താരത്തിന് കഴിഞ്ഞില്ല. അഭിഷേക് ശര്‍മ്മ റണ്ണൊന്നുമെടുക്കാതെ മടങ്ങിയപ്പോള്‍ 62 എന്ന നിലയില്‍ ഇന്ത്യ പതറി.
അവിടെ നിന്നായിരുന്നു ഇഷാന്‍ കിഷന്‍ 76(32) സൂര്യകുമാര്‍ യാദവ് 82*(37) സഖ്യം വിശ്വരൂപം പുറത്തെടുത്തത്. 48 പന്തുകളില്‍ നിന്ന് 122 റണ്‍സ് കൂട്ടുകെട്ടാണ് സ്‌കോര്‍ബോര്‍ഡിലേക്ക് സഖ്യം സമ്മാനിച്ചത്. ഇഷാന്‍ പുറത്തായതിന് ശേഷം ക്രീസിലെത്തിയ ശിവം ദൂബെയും ബാറ്റിംഗില്‍ താളം കണ്ടെത്തിയപ്പോള്‍ കിവീസിന് രക്ഷയുണ്ടായിരുന്നില്ല. ഇഷാന്‍ കിഷന്‍ 11 ബൗണ്ടറികളും നാല് സിക്‌സറുകളും പായിച്ചപ്പോള്‍ നായകന്റെ ബാറ്റില്‍ നിന്ന് ഒമ്പത് ബൗണ്ടറികളും നാല് സിക്‌സറുകളും പിറന്നു. ശിവം ദൂബെ 36*(18) പുറത്താകാതെ നിന്നു.
https://www.facebook.com/Malayalivartha






















