ബാല്‍ക്കണിയില്‍ നിന്നും കുട്ടി വീഴാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബഹുനില കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്നും താഴേക്ക് വീഴാതെ കുട്ടി രക്ഷപ്പെട്ടത് അത്ഭുതകരമായി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ജനുവരി 17ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇന്നലെയാണ് പുറത്തുവന്നത്.
ഫ്‌ളാറ്റിന്റെ ഉയര്‍ന്ന നിലയിലെ ബാല്‍ക്കണിയുടെ ഗ്രില്ലിന്റെ പുറംഭാഗത്താണ് കുട്ടി ഇരുന്നത്. അയല്‍വാസി പകര്‍ത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ദൃശ്യങ്ങളില്‍, കുട്ടി ബാല്‍ക്കണിക്ക് പുറത്തെ ക്രോസ്ബാറില്‍ കാലുകള്‍ താഴേക്ക് തൂക്കിയിട്ടിരിക്കുന്നത് കാണാം. ഏതുനിമിഷവും താഴേക്ക് വീഴാവുന്ന രീതിയിലായിരുന്നു കുട്ടി ഇരുന്നിരുന്നത്.
വീട്ടുകാര്‍ പെട്ടെന്ന് കണ്ടതിനാല്‍ കുട്ടിയെ ഉടന്‍ സുരക്ഷിതമായി ഉള്ളിലേക്ക് വലിച്ചുകയറ്റാന്‍ കഴിഞ്ഞു. കുട്ടിക്ക് ഓട്ടിസം ബാധിച്ചിട്ടുണ്ടെന്നും വീട്ടുകാരുടെ ശ്രദ്ധ മാറിയപ്പോഴാണ് പുറത്തേക്ക് കടന്നതെന്നും കുടുംബം പിന്നീട് വിശദീകരിച്ചു.
https://www.facebook.com/Malayalivartha






















